കണ്ണീരുണങ്ങാതെ ദൃശ്യയുടെ കുടുംബം

Sunday 20 June 2021 12:10 AM IST
മന്ത്രി വി. അബ്ദുറഹ്മാൻ ദൃശ്യയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​പ​ഠി​ച്ച് ​വ​ക്കീ​ലാ​വ​ണ​മെ​ന്നാ​യി​രു​ന്നു​ ​ദൃ​ശ്യ​യു​ടെ​ ​ആ​ഗ്ര​ഹം.​ ​മ​ക​ളു​ടെ​ ​ആ​ഗ്ര​ഹ​ത്തി​ന് ​പി​താ​വും​ ​എ​തി​രു​നി​ന്നി​ല്ല.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നൊ​രാ​ൾ​ ​വ​ക്കീ​ലാ​യി​ ​കാ​ണ​ണ​മെ​ന്ന് ​എ​ല്ലാ​വ​രും​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ...​ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന ​ദൃ​ശ്യ​യെ​ക്കു​റി​ച്ച് ​പ​റ​യു​മ്പോ​ൾ​ ​ഇ​ള​യ​ച്ഛ​ൻ​ ​സു​ബ്ര​ഹ്മ​ണ്യ​ന് ​വി​തു​മ്പ​ല​ട​ക്കാ​നാ​യി​ല്ല.​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​വീ​ട്ടി​ലെ​ത്തി​യ​ ​വി.​ ​അ​ബ്ദു​റ​ഹ്മാൻ എം.​എ​ൽ.​എ​യോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​സു​ബ്ര​ഹ്മ​ണ്യ​ൻ.​ ​ദൃ​ശ്യ​യു​ടെ​ ​മു​ത്ത​ശ്ശി​ ​രു​ഗ്മി​ണി​യ​മ്മയ്ക്കും ​ ​ഏ​ങ്ങ​ല​ട​ക്കാ​നാ​യി​ല്ല.
അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ​ ​ക​ടു​ത്ത​ ​ആ​ഘാ​ത​ത്തി​ന്റെ​ ​ഞെ​ട്ട​ലി​ൽ​ ​നി​ന്നും​ ​ദൃ​ശ്യ​യു​ടെ​ ​കു​ടും​ബം​ ​ഇ​തു​വ​രെ​ ​മോ​ചി​ത​രാ​യി​ട്ടി​ല്ല.​ ​വ്യാ​ഴാ​ഴ്ച​ ​വീ​ട്ടി​ൽ​ ​സാ​ന്ത്വ​നി​പ്പി​ക്കാ​ൻ​ ​എ​ത്തി​യ​ ​ന​ജീ​ബ് ​കാ​ന്ത​പു​രം​ ​എം​എ​ൽ​എ​യെ​ ​ക​ണ്ട​പ്പോ​ഴും​ ​രു​ഗ്മി​ണി​യ​മ്മ വി​ങ്ങി​പ്പൊ​ട്ടി.​ ​മ​ക​ളു​ടെ​ ​കൊ​ല​പാ​ത​ക​സ​മ​യ​ത്ത് ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​അ​മ്മ​ ​ദീ​പ​യ്ക്ക് ​ഇ​പ്പോ​ഴും​ ​ക​ണ്ണീ​ർ​ ​തോ​ർ​ന്നി​ട്ടി​ല്ല.
കൊ​ല​പാ​ത​കം​ ​ത​ട​യു​ന്ന​തി​നി​ടെ​ ​പ​രി​ക്കേ​റ്റ് ​ആ​ശു​പ​ത്രി​യി​ലാ​യ​ ​ദൃ​ശ്യ​യു​ടെ​ ​സ​ഹോ​ദ​രി​ ​ദേ​വ​ശ്രീ​ ​വെ​ള്ളി​യാ​ഴ്ച​ ​ആ​ശു​പ​ത്രി​ ​വി​ട്ടു.​ ​ആ​ശു​പ​ത്രി​ ​വി​ടും​വ​രെ​ ​ചേ​ച്ചി​യു​ടെ​ ​മ​ര​ണവാർത്ത ​അ​റി​യി​ച്ചി​രു​ന്നി​ല്ല.
17​ന് ​രാ​വി​ലെ​യാ​ണ് എ​ൽ.​എ​ൽ.​ബി​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​ദൃ​ശ്യ​യു​ടെ​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​യ​ ​പ്ര​തി​ ​വി​നീ​ഷ് ദൃ​ശ്യ​യെ​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ ​നി​ര​സി​ച്ച​തി​ലെ​ ​വൈ​രാ​ഗ്യ​മാ​യി​രു​ന്നു​ ​കാ​ര​ണം.​ 22​ ​മു​റി​വു​ക​ളാ​ണ് ​ദൃ​ശ്യ​യു​ടെ​ ​ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നെ​ഞ്ചി​നേ​റ്റ​ ​നാ​ലും​ ​വ​യ​റി​നേ​റ്റ​ ​മൂ​ന്നും​ ​മാ​ര​ക​മാ​യ​ ​കു​ത്തു​ക​ളാ​ണ് ​മ​ര​ണ​കാ​ര​ണ​മാ​യ​ത്.സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​മൂ​ന്നു​ ​കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്.​ ​ദൃ​ശ്യ​യു​ടെ​ ​കൊ​ല​പാ​ത​കം,​​​ ​അ​നി​യ​ത്തി​ക്ക് ​നേ​രെ​യു​ള്ള​ ​വ​ധ​ശ്ര​മം,​​​ ​പി​താ​വി​ന്റെ​ ​ക​ട​ ​ക​ത്തി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​കേ​സു​ക​ളാ​ണ് ​ചാ​ർ​ജ്ജ് ​ചെ​യ്തി​ട്ടു​ള്ള​ത്.പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​പൊ​ലീ​സ് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യി​രു​ന്നു.​ ​വീ​ണ്ടും​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ക​ത്തി​യ​ ​ക​ട​യു​ടെ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​നാ​ ​ഫ​ല​മ​ട​ക്കം​ ​ല​ഭി​ക്കാ​നു​ണ്ട്.

Advertisement
Advertisement