തിഹാറിലെ ജയിൽ വാസം

Sunday 20 June 2021 1:11 AM IST

പാകിസ്ഥാനിൽ നിന്ന് ഡൽഹിയിലെത്തിയ മിൽഖയെ ഒരിക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പോലീസ് പിടിച്ചു. പിഴയായി കൊടുക്കേണ്ടിവന്നത് 2.50 രൂപ. പണം കൊടുക്കാനില്ലാത്തതിനാൽ തിഹാർ ജയിലിലെത്തിച്ചു. ഒടുവിൽ സഹോദരി സ്വന്തം കമ്മൽ വിറ്റു പിഴയടച്ചു. അതിനിടയിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. ആ ബന്ധം തകർന്നതോടെ മിൽഖ കടുത്ത നിരാശയിലേക്ക് വീണു.അങ്ങനെയാണ് ചേട്ടൻ മഖൻ സിംഗ് പട്ടാളത്തിൽ ചേരാൻ നിർദേശിച്ചത്.

Advertisement
Advertisement