തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും

Sunday 20 June 2021 2:37 AM IST

പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതുവരെ ലഭിച്ച പരാതികൾ പ്രകാരം 10 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായി. പത്തനംതിട്ട, അടൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്തത് 61 കേസുകളാണ്. പത്തനാപുരം പൊലീസ് സ്റ്റേഷനിൽ ആറ് പരാതികൾ ലഭിച്ചിട്ടുണ്ട്.

ഉടമകളായ സജി സാം, ഭാര്യ റാണി സജി സാം എന്നിവരുടെ പേരിൽ രജിസ്റ്റർചെയ്തിട്ടുളള സ്വത്തുക്കളുടെ വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം രജിസ്‌ട്രേഷൻ ഐ.ജിക്ക് കത്തയച്ചു.

സ്ഥാപനം പൂട്ടുന്നതിന് തൊട്ടുമുമ്പ് പ്രതികൾ നടത്തിയ ഭൂമി കൈമാറ്റങ്ങൾ മരവിപ്പിച്ചേക്കും. കേസിലെ രണ്ടാം പ്രതി റാണി സജി സാമിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. പുനലൂരിൽ കുടുംബവീടുളള റാണി ബന്ധുക്കളായ ചിലരുടെ ഒപ്പം കഴിയുന്നതായാണ് സൂചന.

തറയിൽ ഫിനാൻസിന്റെ ഒാമല്ലൂർ, പത്തനംതിട്ട, അടൂർ, പത്തനാപുരം ബ്രാഞ്ചുകളിലായി 100 കോടിക്ക് മുകളിൽ തട്ടിപ്പ് നടന്നതായാണ് കരുതുന്നത്.

Advertisement
Advertisement