'ജനം നട്ടംതിരിഞ്ഞ് മേലോട്ട് നോക്കി നിൽക്കുമ്പോൾ പിച്ചാത്തിയുടെ പഴങ്കഥ  വിളമ്പുന്നവരെ പരിഹസിക്കരുത്'; ജോയ് മാത്യു

Sunday 20 June 2021 11:12 PM IST

ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് നടന്ന സംഭവങ്ങൾ ഒരു മാസികയോട് വിവരിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്നതും അതിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതും വൻ ജനശ്രദ്ധ നേടിയിരുന്നു.

കൊവിഡ്ക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾ ഇത്തരത്തിലെ വാക്പോരിൽ ഏർപ്പെടുന്നത് ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും വിമർശനവും ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോൾ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരുനേതാക്കളെയും പരിഹസിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകനായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം നേതാക്കളെ പരിഹസിച്ചുകൊണ്ട് രംഗത്തുവന്നത്.

കുറിപ്പ് ചുവടെ:

'ജീവിക്കാൻ നട്ടംതിരിഞ്ഞു ജനം മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും! അതിൽ നമ്മൾ മലയാളികൾക്കാണ്. ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .
നിങ്ങളുടെയോ?'

Advertisement
Advertisement