വടക്കൻ ജില്ലകളിൽ 5 ദിവസത്തേക്ക് ശക്തമായ മഴ

Monday 21 June 2021 12:00 AM IST

തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസത്തേക്ക് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലി മീറ്റർ വരെയുള്ള മഴ ലഭിക്കും.

തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ഇടവിട്ട ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ട്.ഇന്നും നാളെയും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ത്തൊഴിലാളികൾ കടലിൽ പോകരുത്.കേരള തീരത്ത് (പൊഴിയൂർ മുതൽ കാസർകോട് വരെ) 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.