കൊവിഡ് ടെസ്റ്റിന് ആൾ എത്തുന്നില്ല

Monday 21 June 2021 12:41 AM IST

പത്തനംതിട്ട : ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ആന്റി ജൻ കൊവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. ആർ.ടി.പി.സി.ആർ പരിശോധന ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിലായി നടക്കുന്നു. 200 പേരെ വിളിച്ചാൽ 40 മുതൽ അറുപത് വരെ ആളുകളാണ് എത്തുക. നൂറ് പേരെ പരിശോധിച്ചാൽ 12 പേർക്ക് കൊവിഡ് പോസിറ്റീവ് ആകുന്നുണ്ട്. സ്വകാര്യ ലാബുകളിലും കൊവിഡ് ടെസ്റ്റ് നടത്തുന്നു. ചിലയിടങ്ങളിൽ ലാബുകളുടെ പ്രതിനിധികൾ വീട്ടിലെത്തിയും ടെസ്റ്റ് നടത്താറുണ്ട്. ഇതിന് അധിക ഫീസ് നൽകണം. പ്രവാസികളും മറ്റ് സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളും സ്വകാര്യ ലാബുകളെയാണ് ഏറെയും ആശ്രയിക്കുന്നത്.

Advertisement
Advertisement