ഇനി കേരള പൊലീസിന് മുന്നിൽ സ്കോട്‌ലന്റ് യാർഡും സുല്ലിടും, അണിയറയിൽ പരിശീലനത്തിലുള്ളത് ലാേകം മുഴുവൻ പേരുകേട്ട വീരന്മാർ

Monday 21 June 2021 10:45 AM IST

തൃശൂർ: ഒരു തൂവാലയിൽ നിന്നോ, ചോരതുള്ളിയിൽ നിന്നോ മണംപിടിച്ച് കേസുകൾ തെളിയിക്കുന്ന ശ്വാനവീരൻമാരേക്കാൾ ബുദ്ധിയും ആക്രമണസ്വഭാവവും ഒത്തുചേരുന്ന ബൽജിയം മലിനോയ്‌സ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതോടെ സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡിന് ശൗര്യമേറും.

മാവോയിസ്റ്റ്, ഭീകരാക്രമണ ഭീഷണികളെ അടക്കം ഫലപ്രദമായി നേരിടാൻ കഴിയുന്നവയാണ് 'ബൽജിയം മലിനോയ്‌സ്'.

കൊടുംഭീകരനും, ഐ.എസ് തലവനുമായ ബാഗ്ദാദിയെ അക്രമിച്ച് കുടുക്കിയ വീരശൂരനായ 'ബൽജിയം മലിനോയ്‌സ്' എത്ര പ്രതിസന്ധിഘട്ടത്തിലും ശത്രുവിനെ വിടാതെ പിന്തുടരും. അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണിവർ. സേനയിൽ 39 എണ്ണമാണ് ഈ വീരൻമാരുളളത്. ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ റിട്രീവർ, ഡോബർമാൻ എന്നീ വിഭാഗത്തിലുള്ള ഡോഗുകളാണ് പൊലീസ് ഡോഗ് ടീമിൽ ആദ്യം ഉണ്ടായിരുന്നത്. പുതുതായി ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നിവയും ഈയിടെ ബൽജിയം മലിനോയിസ് എന്നീ വിഭാഗങ്ങളിൽ നിന്നായി 37 നായ്ക്കുട്ടികളും ചേർന്നു. ഏതൊരു അതിക്രമത്തിലും, കൊലപാതകത്തിലും ഒളിഞ്ഞിരിക്കുന്ന ഒരു സാഹചര്യതെളിവ് അവശേഷിക്കുമ്പോൾ സത്യം മണത്തറിയുന്നതിനായാണ് ഡോഗ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്.

ഡോഗ് സ്‌ക്വാഡിനെ പ്രയാേജനപ്പെടുത്തുന്നത്:

മോഷണം, കൊലപാതകം, ബോംബ് ഭീഷണി, റെയ്ഡ്, ചടങ്ങുകളിൽ സുരക്ഷ, മയക്കുമരുന്ന് കടത്ത് തടയുക, പ്രകൃതി ദുരന്തങ്ങളിൽ സഹായിയ്ക്കുക...

  • സ്‌ക്വാഡിന്റെ തുടക്കം: 1959ൽ തിരുവനന്തപുരത്ത് മൂന്ന് അൽസേഷ്യൻ ഡോഗുകളോടെ.
  • നിലവിലുളളത്: 150ലേറെ ഡോഗുകളും, ദേശീയ അന്തർദേശീയ പരിശീലനം സിദ്ധിച്ച പരിശീലകരും.
  • പൊലീസ് അക്കാഡമിയിലെ ട്രെയിനിംഗ് സ്കൂളിൽ പരിശീലനം: 85 മുതൽ 100 വരെ ഡോഗുകൾക്ക്.
  • രാമവർമ്മപുരത്തെ കേന്ദ്രത്തിന്റെ തുടക്കം: 2007 ജൂലായ് 1ന്.
  • പരിശീലനം തുടങ്ങിയത്: 2008 ജനുവരി 1ന്, 12 ഡോഗുകളുമായി ഒമ്പതുമാസക്കാലത്തെ പരിശീലനം.
  • ഇന്നേവരെ പരിശീലനം പൂർത്തിയാക്കിയത്: 173 ഡോഗുകളും ഹാൻഡ് ലർമാരും.

ദിനചര്യ:

രാവിലെ 6ന് ഹാൻഡ്‌ലേഴ്‌സ് കെന്നലിൽ നിന്ന് ഡോഗുകളെ പ്രാഥമികകർമ്മങ്ങൾക്കായി പുറത്തേക്ക് വിടും. 6.45 മുതൽ 8.45 വരെ വ്യായാമ ഭാഗമായി നടത്തം, പരിശീലനം. 8.45 മുതൽ 9.15 വരെ ഡോഗുകളുടെ പരിചരണം, ശരീരചമയമൊരുക്കൽ, പ്രാണികളോ, കീടങ്ങളോ രോമങ്ങളിൽ ഇരിപ്പുണ്ടെന്ന് പരിശോധിച്ച് വൃത്തിയാക്കി ബ്രഷ് ചെയത് ടവൽ ഉപയോഗിച്ച് നന്നായി തുടച്ച് ഒരുക്കുന്ന ഗ്രൂമിംഗ്. വൈകിട്ട് പരിശീലനം.

ഭക്ഷണം:

ഒരു ദിവസം 400 ഗ്രാം വീതം ഡ്രൈ ഫുഡ്. ദിവസം ഒരുമുട്ട, അര ലിറ്റർ പാൽ ഡോക്ടർ നിർദ്ദേശിച്ച പ്രത്യേക ഭക്ഷണം. വൈറ്റമിൻസ്, ന്യൂട്രിയൻസ്