ചക്രസ്‌തംഭന സമരത്തിൽ കേരളം നിശ്‌ചലമായി; വിവിധ ജില്ലകളിൽ നിന്നുളള ചിത്രങ്ങൾ കാണാം...
Monday 21 June 2021 12:04 PM IST
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്‍റെ ഭാഗമായി കിഴക്കേകോട്ട പഴവങ്ങാടിക്ക് സമീപം വാഹനങ്ങൾ തടഞ്ഞപ്പോൾ
ഫോട്ടോ : നിശാന്ത് ആലുകാട്
തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ചക്രസ്‌തംഭന സമരത്തിൽ കേരളം നിശ്‌ചലമായി. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം.
.ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി കണ്ണൂരിൽ നടത്തിയ ചക്ര സ്തംഭന സമരം
ഫോട്ടോ: വിവി സത്യൻ
പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.
ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത സമര സമിതി നഗരത്തിൽ 15 മിനിറ്റ് വാഹനം തടഞ്ഞപ്പോൾ.
ഫോട്ടോ : എ.ആർ.സി. അരുൺ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി കണ്ണൂരിൽ നടത്തിയ ചക്ര സ്തംഭന സമരം
ഫോട്ടോ: ബാബു സൂര്യ
സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, യു ടി യു സി, എസ് ടി യു, എച്ച് എം എസ് ഉൾപ്പടെയുളള തൊഴിലാളി സംഘടനകൾ സമരത്തിൽ പങ്കാളികളായി.
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്‍റെ ഭാഗമായി കിഴക്കേകോട്ട പഴവങ്ങാടിക്ക് സമീപം വാഹനങ്ങൾ തടഞ്ഞപ്പോൾ
ഫോട്ടോ : നിശാന്ത് ആലുകാട്
ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കോട്ടയം
നഗരത്തിൽ വാഹനം തടഞ്ഞപ്പോൾ
ഫോട്ടോ: ശ്രീകുമാർ ആലപ്ര
ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത സമരസമിതിയുടെ നേത്യത്വത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയ ചക്ര സ്തംഭന സമരം. ഫോട്ടോ: പി.എസ്.മനോജ്
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്‍റെ ഭാഗമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ
ഫോട്ടോ : എൻ.ആർ.സുധർമ്മദാസ്