സാജു പാത്താടൻ ലയൺസ് കേരള മൾട്ടിപ്പിൾ ചെയർമാൻ

Tuesday 22 June 2021 3:42 AM IST

തൃശൂർ: ലയൺസ് ക്ളബ്‌സ് ഇന്റർനാഷണലിന്റെ ഓൾ കേരള മൾട്ടിപ്പിൾ ചെയർമാനായി സാജു പാത്താടൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചെയർമാൻ ഡോ. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന മൾട്ടിപ്പിൾ കൺവെൻഷനിലായിരുന്നു തിരഞ്ഞെടുപ്പ്. ഇന്റർനാഷണൽ ഡയറക്‌ടർ മണപ്പുറം നന്ദകുമാർ, മുൻ ഡയറക്‌ടർ ആർ. മുരുഗൻ എന്നിവർ നേതൃത്വം നൽകി.

നിലവിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ അടങ്ങിയ ലയൺസ് ഡിസ്‌ട്രിക്‌ടിന്റെ ഗവർണർ ആണ് സാജു പാത്താടൻ. ചാലക്കുടി ക്ളബ് അംഗമായ സാജു, ജൂലായ് ഒന്നിന് ചുമതലയേൽക്കും. കേരളത്തിലെ മുഴുവൻ ലയൺസ് ഡിസ്‌ട്രിക്‌ടുകളുടെ ചുമതലയാണ് മൾട്ടിപ്പിൾ ചെയർമാന്റേത്. മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് 10 കോടി രൂപയുടെ സേവന പ്രവർത്തനങ്ങൾ നടത്തുമെന്നും കൊവിഡ് ചികിത്സയ്ക്കായി വെന്റിലേറ്ററുകൾ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, മാസ്‌ക്, സാനിറ്റൈസർ, ഷീൽഡ് തുടങ്ങിയവ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.