അപകടത്തിൽപ്പെട്ടത് ക്വട്ടേഷൻ സംഘാംഗങ്ങൾ. ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച്  അഞ്ചു യുവാക്കൾ മരിച്ചു 

Monday 21 June 2021 10:51 PM IST

രാ​മ​നാ​ട്ടു​ക​ര​ ​(​കോ​ഴി​ക്കോ​ട് ​)​:​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​ച്ച​ 1.11​ ​കോ​ടി​യു​ടെ​ 2.33​ ​കി​ലോ​ഗ്രാം​ ​സ്വ​ർ​ണം​ ​കൈ​പ്പ​റ്റാ​നെ​ത്തി​യ​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ത്തി​ന്റെ​ ​ബൊ​ലേ​റോ​ ​ജീ​പ്പ് ​സി​മ​ന്റ് ​ലോ​റി​യു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ച് ​ത​ക​ർ​ന്ന് ​അ​ഞ്ച് ​യു​വാ​ക്ക​ൾ​ ​ത​ത്ക്ഷ​ണം​ ​മ​രി​ച്ചു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​നാ​ല​ര​യോ​ടെ​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​രാ​മ​നാ​ട്ടു​ക​ര​ ​പു​ളി​ഞ്ചോ​ട്ടി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​പാ​ല​ക്കാ​ട് ​ചെ​ർ​പ്പു​ള​ശ്ശേ​രി​ ​വ​ല്ല​പ്പു​ഴ​ ​തെ​ങ്ങും​വ​ള​പ്പ് ​കാ​വും​പു​റം​ ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ഷ​ഹീ​ർ​ ​(26​),​ ​മു​ള​യ​ങ്കാ​വ് ​വ​ട​ക്കേ​തി​ൽ​ ​വീ​ട്ടി​ൽ​ ​നാ​സ​ർ​ ​എ​ന്ന​ ​സ്വ​ർ​ണ​ട്ട​ ​(28​),​ ​എ​ലി​യ​പ്പ​റ്റ​ ​കൂ​ടാം​കു​ള​ത്ത് ​താ​ഹി​ർ​ഷാ​ ​(23​),​ ​എ​ഴു​വ​ന്ത​ല​ ​ചെ​മ്മ​ൻ​കു​ഴി​ ​ഹു​സൈ​നാ​ർ​ ​എ​ന്ന​ ​ഉ​ടു,​ ​ചെ​മ്മ​ൻ​കു​ഴി​ ​സു​ബൈ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​കൊ​ടും​വ​ള​വി​ൽ​ ​അ​മി​ത​വേ​ഗ​ത്തി​ൽ​ ​പാ​ഞ്ഞെ​ത്തി​യ​ ​കാ​ർ​ ​ലോ​റി​യി​ൽ​ ​വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്‌​ ​ലോ​റി​ ​ഡ്രൈ​വ​റു​ടെ​ ​മൊ​ഴി. ജീ​പ്പി​നൊ​പ്പം​ ​മ​റ്റു​ ​ര​ണ്ട് ​വാ​ഹ​ന​ങ്ങ​ളി​ലാ​യി​ ​പ​ത്ത് ​പേ​ർ​ ​കൂ​ടി​യു​ണ്ടാ​യി​രു​ന്നു.​ ​ഇ​തി​ൽ​ ​ഒ​രു​ ​ഇ​ന്നോ​വ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഏ​ഴു​ ​പേ​ർ​ ​ക​സ്റ്റ​ഡി​യി​ലാ​യി.​ ​ഈ​ ​സം​ഘ​ത്തി​നു​ ​പു​റ​മെ​ ​കൊ​ടു​വ​ള്ളി​യി​ൽ​ ​നി​ന്നു​ള്ള​ ​സം​ഘ​വും​ ​ക​രി​പ്പൂ​രി​ലെ​ത്തി​യി​രു​ന്നു. ക​സ്റ്റം​സ് ​പി​ടി​കൂ​ടി​യ​തി​നാ​ൽ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​സ്വ​ർ​ണം​ ​സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ ​സം​ഘ​ത്തി​ന് ​കാ​രി​യ​റാ​യ​ ​ മലപ്പുറം സ്വദേശി​ മു​ഹ​മ്മ​ദ് ​ഷെ​ഫീ​ഖി​നെ​ ​ (23)ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​അ​തേ​സ​മ​യം​ ​അ​വി​ടെ​ ​കൊ​ടു​വ​ള്ളി​ ​സം​ഘ​ത്തെ​ ​ക​ണ്ട​തോ​ടെ​ ​സ്വ​ർ​ണം​ ​ത​ട്ടി​യെ​ടു​ക്കു​ക​യോ​ ​കൈ​മാ​റു​ക​യോ​ ​ചെ​യ്തി​രി​ക്കാ​മെ​ന്ന​ ​സം​ശ​യ​മാ​യി.​ ​കൊ​ടു​വ​ള്ളി​സം​ഘം​ ​ഉ​ട​ൻ​ ​വാ​ഹ​ന​മെ​ടു​ത്ത് ​പോ​യ​തോ​ടെ​ ​സ്വ​ർ​ണം​ ​അ​വ​ർ​ ​ത​ട്ടി​യെ​ടു​ത്തെ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച് ​ഏ​റെ​ ​ദൂ​രം​ ​പി​ന്തു​ട​‌​ർ​ന്നു.​ ​സ്വ​ർ​ണം​ ​ക​സ്റ്റം​സ് ​പി​ടി​ച്ച​താ​യി​ ​അ​റി​ഞ്ഞ​തോ​ടെ​ ​കൊ​ടു​വ​ള്ളി​ ​സം​ഘ​ത്തെ​ ​വി​ട്ട് ​അ​തി​വേ​ഗ​ത്തി​ൽ​ ​തി​രി​കെ​ ​പാ​യു​ന്ന​തി​നി​ടെ​യാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രും​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രും​ ​വി​വി​ധ​ ​കേ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്.​ ​പ​ല​യി​ട​ങ്ങ​ളി​ലാ​യി​ ​സി.​സി​ ​ടി​വി​യി​ൽ​ ​പ​തി​ഞ്ഞ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​സൂ​ച​ന​ക​ൾ​ ​വ​ച്ചാ​ണ് ​ഇ​ന്നോ​വ​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​മൂ​ന്നാ​മ​ത്തെ​ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും​ ​കാെ​ടു​വ​ള്ളി​ ​സം​ഘ​ത്തെ​യും​ ​ക​ണ്ടെ​ത്താ​ൻ​ ​തെ​ര​ച്ചി​ൽ​ ​തു​ട​രു​ക​യാ​ണ്. ഫോ​ർ​ച്യൂ​ണ​റി​ൽ​ ​സ​ഞ്ച​രി​ച്ച​ ​ച​ര​ൽ​ ​ഫൈ​സ​ലി​ന്റെ​ ​എ​സ്കോ​ർ​ട്ടാ​യാ​ണ് ​ചെ​ർ​പ്പു​ള​ശേ​രി​യി​ൽ​ ​നി​ന്നു​ള്ള​ 12​ ​പേ​ര​ട​ങ്ങു​ന്ന​ ​സം​ഘം​ ​ബൊ​ലേ​റോ​യി​ലും​ ​ഇ​ന്നോ​വ​യി​ലു​മാ​യി​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​തി​രി​ച്ച​ത്.​ ​ഫൈ​സ​ലി​നെ​തി​രെ​യും​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​ര​വ​ധി​ ​കേ​സു​ക​ളു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു. സ്വ​ർ​ണം​ ​ക​ട​ത്തു​ന്ന​വ​രെ​ ​കൊ​ള്ള​യ​ടി​ക്കാ​നും​ ​എ​സ്കോ​ർ​ട്ട് ​പോ​കാ​നും​ ​ക്വ​ട്ടേ​ഷ​ൻ​ ​ഏ​റ്റെ​ടു​ക്കു​ന്ന​വ​രാ​ണ് ​സം​ഘാം​ഗ​ങ്ങ​ളെ​ന്ന് ​ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്ത​തോ​ടെ​ ​വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.​ ​ഇ​വ​ർ​ക്ക് ​പ്ര​ത്യേ​ക​ ​വാ​ട്‌​സ് ​ആ​പ്പ് ​ഗ്രൂ​പ്പ് ​ത​ന്നെ​യു​ണ്ട്.​ ​കൊ​ല്ല​പ്പെ​ട്ട​ ​താ​ഹി​ർ,​ ​നാ​സ​ർ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​ചെ​ർ​പ്പു​ള​ശ്ശേ​രി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​കേ​സു​ക​ളു​ണ്ട്.