അന്താരാഷ്ട്ര യോഗാ ദിനാചരണം

Tuesday 22 June 2021 12:00 AM IST

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗവും ഐ.ക്യു.എ.സിയും ഇന്ത്യൻ സയൻസ് കോൺഗ്രസ് കൊച്ചിൻ ചാപ്റ്ററും അഗസ്ത്യാ കളരിയും സംയുക്തമായി അന്തർദേശിയ യോഗാ ദിനം ഓൺലൈനിലൂടെ ആചരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗമുദി ടി.വി ചീഫ് ഒഫ് എന്റർടെയ്ൻമെന്റ് പ്രോഗ്രാംസും തിരുവനന്തപുരം അഗസ്ത്യാ കളരി ഗുരുക്കളും ചലച്ചിത്ര സംവിധായകനുമായ ഡോ. എസ്. മഹേഷ് ക്ലാസ് നയിച്ചു. അഗസ്ത്യ കളരി ടീമംഗം വിഷ്ണു ദേവന്റെ നേതൃത്വത്തിൽ യോഗ പരിശീലന പരിപാടിയുമുണ്ടായി.