ഓൺലൈൻ പരിശീലനം 23ന്

Tuesday 22 June 2021 12:17 AM IST

പത്തനംതിട്ട : ഭക്ഷ്യ ഉത്പന്നങ്ങളുടെ മൂല്യ വർദ്ധന സംരംഭങ്ങളുടെ വളർച്ചയ്ക്കായി 10 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന പി.എം.എഫ്.എം.ഇ സ്‌കീം നടപ്പിലാകുന്നു. ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനും നിലവിലെ ഭക്ഷ്യ സംസ്‌കരണം സ്ഥാപനങ്ങളുടെ വിപൂലീകരണത്തിനും ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനുകൾക്കും എസ്.എച്ച്.ജികൾക്കും കോമൺ പ്രോസസിംഗ് സെന്റർ സ്ഥാപിക്കുന്നതിനും അപേക്ഷിക്കാം.

ജില്ലലെ സംരഭകർക്കും സംരംഭകരാകുവാൻ താൽപര്യമുള്ളവർക്കുമായി ഈ മാസം 23ന് രാവിലെ 10.30 മുതൽ 12.30 വരെ ഓൺലൈൻ പരിശീലനം നടത്തും. ഫോൺ : 9496427094, 9846996421,9496267826. dicpathanamthitta@gmail.com.

Advertisement
Advertisement