എം.കെ. രാഘവൻ എം.പിയുടെ സഹോദരി ലക്ഷ്മിക്കുട്ടി നിര്യാതയായി

Monday 21 June 2021 11:26 PM IST

കോഴിക്കോട്: എം.കെ. രാഘവൻ എം.പിയുടെ സഹോദരി എം.കെ. ലക്ഷ്മിക്കുട്ടി (78) കണ്ണൂർ പരിയാരത്തെ വസതിയിൽ നിര്യാതയായി. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന പി.കുഞ്ഞപ്പൻ നമ്പ്യാരുടെ ഭാര്യയാണ്.

മക്കൾ: പ്രസന്ന (പരിയാരം), പ്രസീത (ദമൻ), പ്രവീണ (ദുബായ്). മരുമക്കൾ: മാധവൻ (റിട്ട. സിൻഡിക്കറ്റ് ബാങ്ക്), ശ്രീശൻ (റിട്ട. കോസ്റ്റ് ഗാർഡ്), പരേതനായ രാധാകൃഷ്ണൻ.

മറ്റു സഹോദരങ്ങൾ: എം.കെ. ബാലകൃഷ്ണൻ നമ്പ്യാർ (ബംഗളൂരു), എം.കെ. രുഗ്മിണി (തിരുവനന്തപുരം), പരേതനായ ഗോവിന്ദൻകുട്ടി നമ്പ്യാർ, ശാരദ (ചെന്നൈ), പത്മിനി (ബംഗളൂരു), ശ്യാമള (ചെറുവത്തൂർ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പരിയാരം ശ്മശാനത്തിൽ.

Advertisement
Advertisement