വെൽഡൺ വെനിസ്വേല

Tuesday 22 June 2021 3:19 AM IST

റിയോഡി ജനീറോ : കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന്റെ പിൻബലത്തിൽ വെനിസ്വേല ഇക്വഡോറിനെതിരെ വിജയത്തിന് തുല്യമായ സമനില നേടി. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് പതറാതെ പൊരുതി വെനിസ്വേല സമനില സ്വന്തമാക്കിയത്. 39-ാം മിനിട്ടിൽ അയർട്ടൻ പ്രെസിയാഡോ നേടിയ ഗോളിൽ ലീഡെടുത്ത ഇക്വഡോറിനെതിരെ 51-ാം മിനിട്ടിൽ കാസ്റ്റിലോ നേടിയ ഗോളിൽ വെനിസ്വേല സമനില പിടിച്ചു.71-ാം മിനിട്ടിൽ ഗോൺസ്വാലോ പ്ലാറ്റ് ഇക്വഡോറിന് വീണ്ടും ലീഡ് സമ്മാനിച്ചു. എന്നാൽ കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ രണ്ടാം പകുതുയുടെ അധിക സമയത്ത് 91-ാം മിനിട്ടിൽ റൊണാൾഡ് ഹെൻഡേഴ്സൺ വെനിസ്വേലയുടെ സമനില ഗോൾ നേടുകയായിരുന്നു.

പെരുമയോടെ പെറു

ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പെറു 2-1ന് കൊളംബിയയെ കീഴടക്കി.

Advertisement
Advertisement