അകലം മറന്ന് കേരളം; കുത്തിനിറച്ച് കെ എസ് ആർ ടി സി യാത്ര

Tuesday 22 June 2021 1:04 PM IST

തൃശൂർ: കൊവിഡ് മാനദണ്ഡപ്രകാരം യാത്രക്കാരെ നിറുത്തി യാത്ര ചെയ്യിക്കാൻ പാടില്ല എന്നിരിക്കെ ചാലക്കുടി സ്റ്റാൻഡിൽ നിന്നുളള ദൃശ്യമാണ് ഈ ഫോട്ടോ. തൃശൂർ വഴി മുളങ്കുന്നത്ത് മെഡിക്കൽ കോളേജിലേക്കുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസിനകത്തെ കാഴ്‌ചയാണിത്. കേരളകൗമുദി ഫോട്ടോഗ്രാഫർ റാഫി എം ദേവസിയാണ് ചിത്രം പകർത്തിയത്.

സംസ്ഥാനത്ത് കൊവിഡ് അൺലോക്കിന്‍റെ ഭാഗമായി ഇളവുകൾ പെരുകിയതോടെ ജനം കൂട്ടത്തോടെ നിരത്തിലിറങ്ങാൻ തുടങ്ങി. പരിമിതമായി മാത്രം സർവീസ് നടത്തുന്ന പൊതുഗതാഗത സംവിധാനത്തിനാണ് അൺലോക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നത്.

ഇരുന്ന്‌ മാത്രമേ യാത്ര ചെയ്യാൻ പാടുളളൂ എന്നിരിക്കെ മണിക്കൂറുകളോളും കാത്തുനിന്ന ശേഷമാണ് പലർക്കും കെ എസ് ആർ ടി സി ബസിൽ കടന്നുകൂടാൻ പറ്റുന്നത്. സ്വകാര്യ ബസുകൾ സർവീസ് കാര്യമായി നടത്താത്തതും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.