തിരുമല തിരുപ്പതി ദേവസ്വത്തിൽ 49.7 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ കുമിഞ്ഞു കൂടി കിടക്കുന്നു, ഒന്നും പറയാതെ കേന്ദ്രം

Tuesday 22 June 2021 4:05 PM IST

തിരുപതി: തിരുമല തിരുപ്പതി ദേവസ്വം ബോർഡ് പ്രസിഡന്റ് വൈ വി സുബ്ബറെഡ്ഡി 2016നു ശേഷം നാലു തവണയോളം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീകാരാമനെ നേരിൽ കണ്ടു കഴിഞ്ഞു. ആവശ്യം ഒന്ന് മാത്രം. 2016ൽ നോട്ടുനിരോധനത്തെ തുടർന്ന് ദേവസ്വത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിച്ച 49.7 കോടി രൂപയുടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകൾക്ക് ഒരു തീരുമാനം ഉണ്ടാക്കണം. എന്നാൽ കേന്ദ്രമന്ത്രി ഇതു വരെയായും ഇക്കാര്യത്തിൽ സഹായിക്കാം എന്നോ ഇല്ല എന്നോ മറുപടി പറഞ്ഞിട്ടില്ല.

നോട്ടുനിരോധനത്തെ തുടർന്ന് പൊതുജനങ്ങൾക്കും ആരാധനാകേന്ദ്രങ്ങൾക്കും തങ്ങളുടെ പക്കലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ബാങ്കുകളിൽ മാറാൻ അവസരമുണ്ടായിരുന്നു. എന്നാൽ ആ കാലാവധി കഴിഞ്ഞും നിരവധി ആളുകൾ ഭണ്ഡാരപ്പെട്ടികളിൽ ഈ നോട്ടുകൾ കൊണ്ട് ഇടുന്നുവെന്ന് ദേവസ്വം അധികൃതർ പറയുന്നു. നോട്ടുനിരോധനത്തിനു ശേഷം നിരോധിച്ച നോട്ടുകൾ കാണിക്കയായി നൽകരുതെന്ന് തങ്ങൾ അറിയിപ്പ് നൽകിയിരുന്നെങ്കിലും ക്ഷേത്രത്തിൽ വരുന്ന ആളുകൾ നോട്ടുകൾ ഇടുന്നത് തുടരുകയായിരുന്നുവെന്ന് ഇവർ ചൂണ്ടികാണിക്കുന്നു.

Advertisement
Advertisement