ആയിരം രൂപ കൊവിഡ് ധനസഹായം
Wednesday 23 June 2021 3:11 AM IST
തിരുവനന്തപുരം: കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും പണിയെടക്കുന്നവർക്ക് ആയിരം രൂപ കൊവിഡ് ധനസഹായം അനുവദിക്കും. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായവർക്കാണിത് ലഭിക്കുക. കഴിഞ്ഞവർഷം തുക ലഭിച്ച സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം. boardswelfareassistance.lc.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാരെ ബന്ധപ്പെടണം.