10,000 വാക്‌സിൻ കാരിയറുകൾ നൽകി ഫെഡറൽ ബാങ്ക്
Wednesday 23 June 2021 3:11 AM IST
ആലുവ: കൊവിഡിനെതിരായ സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന് കൂടുതൽ പിന്തുണയുമായി ഫെഡറൽ ബാങ്ക്. 92.04 ലക്ഷം രൂപയുടെ 10,000 വാക്‌സിൻ കാരിയറുകൾ ഫെഡറൽ ബാങ്ക് സംഭാവന ചെയ്തു. അടിസ്ഥാന വികസനം, ലോജിസ്റ്റിക്, ബോധവത്കരണ മേഖലകളിൽ ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇടപെടലുകളുടെ ഭാഗമാണ് പദ്ധതി.
ആരോഗ്യമന്ത്രി വീണാ ജോർജിന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി.ജെ. റെജി പ്രതീകാത്മക വാക്‌സിൻ കാരിയർ കൈമാറി. ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ നിഷ കെ. ദാസ്, സംസ്ഥാന ബിസിനസ് മേധാവി കവിത കെ. നായർ തുടങ്ങിയവർ പങ്കെടുത്തു.