2.27 ലക്ഷം ഡോസ് വാക്‌സിൻ കൂടി
Wednesday 23 June 2021 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 2,26,780 ഡോസ് വാക്‌സിൻ കൂടി എത്തി. 1,76,780 ഡോസ് കൊവീഷീൽഡും 50,000 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവാക്‌സിൻ തിരുവനന്തപുരത്താണ് എത്തിച്ചത്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെയാണ് കൊവീഷീൽഡ് ഡോസ് ലഭിച്ചത്. ഇതുകൂടാതെ കേന്ദ്രം 900 കോൾഡ് ബോക്‌സുകൾ കൂടി സംസ്ഥാനത്തിന് അനുവദിച്ചു.