ആളില്ലെങ്കിലും ഓടിത്തുടങ്ങി

Wednesday 23 June 2021 12:01 AM IST

പൊ​ന്നാ​നി​:​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ​ ​പ്രൈ​വ​റ്റ് ​ബ​സു​ക​ൾ​ ​ഓ​ടി​ത്തു​ട​ങ്ങി​യ​ത് ​ന​ഷ്ട​ങ്ങ​ളു​ടെ​ ​റൂ​ട്ടി​ൽ.​ ​വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ ​യാ​ത്ര​ക്കാ​രേ​യു​ള്ളൂ​വെ​ങ്കി​ലും​ ​ഓ​ട്ടം​ ​തു​ട​രാ​ൻ​ ​ത​ന്നെ​യാ​ണ് ​തീ​രു​മാ​നം.​ ​വ​ള​രെ​ ​കു​റ​ച്ച് ​ബ​സു​ക​ളേ​ ​ഹ്ര​സ്വ​ദൂ​ര​ ​റൂ​ട്ടി​ൽ​ ​സ​ർ​വ്വീ​സ് ​തു​ട​ങ്ങി​യി​ട്ടു​ള്ളൂ.
ലോ​ക്ക് ​ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ​ര​ണ്ട​ര​ ​മാ​സ​ത്തോ​ളം​ ​സ​ർ​വ്വീ​സ് ​നി​ല​ച്ച​ ​പൊ​ന്നാ​നി​-​തൃ​ശൂ​ർ​ ​റൂ​ട്ടി​ലെ​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​ഇ​ന്ന​ലെ​യാ​ണ് ​സ​ർ​വ്വീ​സ് ​പു​ന​രാ​രം​ഭി​ച്ച​ത്. സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ന്ന​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ബ​സു​ക​ൾ​ ​സ​ർ​വ്വീ​സ് ​ആ​രം​ഭി​ച്ച​ത്.​ ​മി​ക്ക​ ​ബ​സു​ക​ൾ​ക്കും​ ​ഡീ​സ​ൽ​ ​ചെ​ല​വും​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കൂ​ലി​യും​ ​ന​ൽ​കാ​ൻ​ ​പോ​ലും​ ​പ​ണം​ ​ല​ഭി​ച്ചി​ല്ല.​ ​മാ​സ​ങ്ങ​ളാ​യി​ ​തൊ​ഴി​ൽ​ ​ന​ഷ്ട​മാ​യ​ ​ബ​സ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​ബ​സു​ട​മ​ക​ൾ​ ​ബ​സു​ക​ൾ​ ​നി​ര​ത്തി​ലി​റ​ക്കി​യ​ത്.​ ​ഡ്രൈ​വ​റും​ ​ക​ണ്ട​ക്ട​റു​മു​ൾ​പ്പെ​ടെ​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​രെ​ ​മാ​ത്ര​മു​പ​യോ​ഗി​ച്ചാ​ണ് ​സ​ർ​വ്വീ​സ് ​ന​ട​ത്തി​യ​ത്.​ ശ​രാ​ശ​രി​ 150​ ​രൂ​പ​യാ​ണ് ​ഓ​രോ​ ​ട്രി​പ്പി​ലും​ ​ല​ഭി​ച്ച​ത്.​ 90​ ​രൂ​പ​ ​മു​ത​ൽ​ 250​ ​രൂ​പ​ ​വ​രെ​യാ​ണ് ​വ്യ​ത്യ​സ്ത​ ​ട്രി​പ്പു​ക​ളി​ലാ​യി​ ​കി​ട്ടി​യ​ത്.​ ​ഡീ​സ​ൽ​ ​ചെ​ല​വി​ന്റെ​ ​അ​ഞ്ചി​ലൊ​ന്ന് ​പോ​ലു​മാ​കി​ല്ല​ ​ഇ​ത്.​ ​ബ​സു​ക​ൾ​ ​ആ​രം​ഭി​ച്ച​ത് ​സ്ഥി​രം​ ​യാ​ത്ര​ക്കാ​ർ​ ​അ​നു​ഗ്ര​ഹ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​വ​ലി​യ​ ​സാ​മ്പ​ത്തി​ക​ച്ചെ​ല​വ് ​സ​ഹി​ച്ചാ​ണ് ​സ്ഥി​ര​മാ​യി​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​മ​റ്റും​ ​എ​ത്തി​യി​രു​ന്ന​ത്.​

ബ​സ് ​സ​ർ​വ്വീ​സ് ​പു​ന​:​രാ​രം​ഭി​ച്ച​ത് ​യാ​ത്ര​ക്കാ​രെ​പ്പോ​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​ണ്.​ ​വ​ലി​യ​ ​ന​ഷ്ടം​ ​സ​ഹി​ച്ചാ​ണ് ​ബ​സ് ​ഉ​ട​മ​ക​ൾ​ ​ഈ​ ​സാ​ഹ​സ​ത്തി​ന് ​ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്.​ ​ഇ​നി​യും​ ​ബ​സ് ​ഓ​ടി​യി​ല്ലെ​ങ്കി​ൽ​ ​മേ​ഖ​ല​ത​ക​രും​ .
മു​സ്ത​ഫ,​​​ ​ക​ണ്ട​ക്ട​ർ,​​​അ​മ്പാ​ടി​ ​ബ​സ്

Advertisement
Advertisement