കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് വിദഗ്ദ്ധർ

Wednesday 23 June 2021 12:25 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകുമെന്ന് ആരോഗ്യവിഗ്ദ്ധർ. കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്നതും രോഗപ്രതിരോധശേഷിയെ മറികടക്കുന്ന തരത്തിൽ ജനിതകവ്യതിയാനം സംഭവിക്കുന്നതുമായ വൈറസുകളാണ് പുതിയ തരംഗത്തിന് കാരണമാകുന്നത്. നിലവിലെ സാഹചര്യത്തിൽ രണ്ട് സാദ്ധ്യതകളുണ്ടെന്നും അതിൽ ഒന്നിലൂടെ അടുത്ത വ്യാപനഘട്ടം തുടങ്ങുമെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നതിനു മുൻപ് അടുത്ത തരംഗമുണ്ടാകുന്നതാണ് ആദ്യ സാദ്ധ്യത. നിലവിലെ രോഗവ്യാപനം പരമാവധി ശമിച്ചതിനുശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ് രണ്ടാമത്തെ സാദ്ധ്യത. ആദ്യ സാദ്ധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അത്തരമൊരു സ്ഥിതി ഉണ്ടായാൽ ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനങ്ങളും പ്രതിസന്ധിയിലാകും. അതിനാൽ മൂന്നാം തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കണം. അതിനായി ആൾക്കൂട്ടങ്ങളും ഇടപഴകലുകളും പരമാവധി ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

 ഓണം വന്നു, ജാഗ്രത വേണം

ആഗസ്റ്റിൽ ഓണം വരികയാണെന്നും കഴിഞ്ഞ വർഷത്തേതുപോലെ ഓണത്തിനു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കർശമായ ജാഗ്രത ഇക്കുറി വേണം. ആഘോഷഘട്ടങ്ങൾ രോഗവ്യാപനം വർദ്ധിക്കാനുള്ള അവസരമായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.

 രോ​ഗ​വ്യാ​പ​നം​ ​താ​ഴേ​ക്ക്,​ ​മ​ര​ണം​ ​കു​റ​യു​ന്നി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ന്റെ​ ​ശ​ക്തി​ ​കു​റ​ഞ്ഞ​തി​ന് ​പി​ന്നാ​ലെ​ ​രോ​ഗ​വ്യാ​പ​ന​ ​നി​ര​ക്കി​ൽ​ ​ആ​ശ്വാ​സം.​ ​ഇ​ന്ന​ലെ​ 12,617​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,17,720​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 10.72​%.​ 141​ ​മ​ര​ണ​ങ്ങ​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 12,295​ ​ആ​യി.​ ​അ​തേ​സ​മ​യം​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ ​തി​ങ്ക​ളാ​ഴ്ച​ ​ഒ​രു​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​ ​എ​ത്തി​യെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​വീ​ണ്ടും​ ​ഉ​യ​ർ​ന്നു.​ 1,00,437​ ​പേ​രാ​ണ് ​ഇ​നി​ ​ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 11,719​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 766​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 60​ ​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നു​ ​വ​ന്ന​വ​ർ.​ 72​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 11,730​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.

​ മ​ല​പ്പു​റം​ ​മു​ന്നിൽ

ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​രോ​ഗ​വ്യാ​പ​ന​ത്തി​ൽ​ ​വീ​ണ്ടും​ ​മ​ല​പ്പു​റം​ ​മു​ന്നി​ൽ.​ ​ഇ​ന്ന​ലെ​ ​ജി​ല്ല​യി​ൽ​ 1603​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​കൊ​ല്ലം​ 1525,​ ​എ​റ​ണാ​കു​ളം​ 1491,​ ​തി​രു​വ​ന​ന്ത​പു​രം​ 1345,​ ​തൃ​ശൂ​ർ​ 1298,​ ​പാ​ല​ക്കാ​ട് 1204,​ ​കോ​ഴി​ക്കോ​ട് 817,​ ​ആ​ല​പ്പു​ഴ​ 740,​ ​കോ​ട്ട​യം​ 609,​ ​ക​ണ്ണൂ​ർ​ 580,​ ​പ​ത്ത​നം​തി​ട്ട​ 441,​ ​കാ​സ​ർ​കോ​ട് 430,​ ​ഇ​ടു​ക്കി​ 268,​ ​വ​യ​നാ​ട് 266​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.​ ​ആ​കെ​ ​രോ​ഗി​ക​ൾ​ 28,29,460.

 മൂ​ന്ന് ​പേ​ർ​ക്കു​കൂ​ടിഫം​ഗ​സ്

സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ ​പു​തു​താ​യി​ ​മൂ​ന്ന് ​പേ​ർ​ക്കു​കൂ​ടി​ ​ഫം​ഗ​സ് ​അ​ഥ​വാ​ ​മ്യൂ​ക്ക​ർ​ ​മൈ​കോ​സി​സ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​മൊ​ത്തം​ ​രോ​ഗി​ക​ൾ​ 79​ ​ആ​യി.

Advertisement
Advertisement