ഒളിമ്പിക് ദിനാഘോഷം ഇന്ന്

Wednesday 23 June 2021 3:15 AM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ളാ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒളിമ്പിക് ദിനാഘോഷം നടക്കും. രാ​വി​ലെ​ 10.30​ന് ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള​ ​കാ​യി​ക​ ​ക്ഷ​മ​ത​ ​പ​ദ്ധ​തി​യാ​യ​ ​"​ഒ​ളി​മ്പി​ക് ​വേ​വ് ​"​ ​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​സ​മാ​രം​ഭ​വും​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​നി​ർ​വ​ഹി​ക്കും​ .​ ​ കാ​യി​ക മ​ന്ത്രി​ വി​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​ആ​ധ്യ​ക്ഷ്യം​ ​വ​ഹി​ക്കും​ .​ ​മു​ൻ​ ​കേ​ര​ളാ​ ​പോ​ലീ​സ് മേ​ധാ​വി​ ​ജേ​ക്ക​ബ് ​പു​ന്നൂ​സ് ​മു​ഖ്യ​ ​പ്ര​ഭാ​ക്ഷ​ണം​ ​ന​ട​ത്തും​ .​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡോ​ .​ന​രീ​ന്ദ​ർ​ ​ബ​ത്ര,​കേ​ര​ളാ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി​ ​സു​നി​ൽ​ ​കു​മാ​ർ​ ,​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​എ​സ്.​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ഉ​ച്ച​യ്ക്കു​ 3​ ​മ​ണി​ക്ക് ​കൊ​വി​ഡാ​ന​ന്ത​ര​ ​കാ​യി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പു​ന​രാ​രം​ഭി​ക്ക​ൽ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ ​ന​ട​ക്കു​ന്ന​ ​വെ​ബി​നാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​

Advertisement
Advertisement