പൂജാ നിവേദ്യമെന്ന പേരിൽ തുണി സഞ്ചിയിൽ 25 ലക്ഷം,​ സി കെ ജാനുവിന് പണം നൽകിയത് ആർ എസ് എസ് അറിവോടെ'; സുരേന്ദ്രന്റെ ശബ്‌ദരേഖ പുറത്ത്

Wednesday 23 June 2021 8:59 AM IST

തിരുവനന്തപുരം: സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. സി കെ ജാനുവിന് പണം നൽകിയത് ആർ എസ് എസിന്റെ അറിവോടെയെന്ന് സുരേന്ദ്രൻ പറയുന്നു.

സി കെ ജാനുവിന് 25 ലക്ഷം രൂപ കൈമാറി. മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്‌റ്റേയിലെ മുറിയിൽവച്ചാണ് തുക കൈമാറിയത്.ബി ജെ പി വയനാട് ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൊണ്ടുവന്നത്.തുണി സഞ്ചിയിൽ പൂജാ നിവേദ്യമെന്ന പേരിലായിരുന്നു പണമെത്തിച്ചതെന്നും പുറത്തുവന്ന ശബ്ദരേഖയിൽ സുരേന്ദ്രൻ പറയുന്നുണ്ട്.

പണം ഏര്‍പ്പാടാക്കുന്നത് ആർഎസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണെന്നും ശബ്ദരേഖയില്‍ പറയുന്നു.ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ, തന്നെ വിളിച്ച മറ്റൊരു ഫോൺ കോൾ സംഭാഷണം നേരത്തെയും പ്രസീത പുറത്ത് വിട്ടിരുന്നു.

Advertisement
Advertisement