കൊവിഡ് പോരാളികളെ ആദരിച്ചു

Wednesday 23 June 2021 10:21 PM IST

പത്തനംതിട്ട:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് എസ്.പി.സി പദ്ധതിയും നന്മ ഫൗണ്ടേഷനും ബേക്കേഴ്‌സ് അസോസിയേഷനും ചേർന്ന് ആംബുലൻസ് ഡ്രൈവർമാരെയും പൊതുശ്മശാന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ പോലീസ് അഡിഷണൽ എസ് പി :എൻ.രാജൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരികാലത്ത് രോഗവ്യാപനത്തിനെതിരെ പൊരുതുന്ന വിവിധ വിഭാഗങ്ങളിൽ ആംബുലൻസ് ഡ്രൈവർമാരും പൊതു ശ്മശാന തൊഴിലാളികളും വലിയ സേവനങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാദര എന്ന് പേരിട്ട പരിപാടിയുടെ ആദ്യഘട്ടത്തിൽ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികളെ കഴിഞ്ഞവർഷം ആദരിച്ചിരുന്നു. രണ്ടാംഘട്ട പരിപാടിയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയത്.
സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്‌സ് പ്രൊജക്ട് ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡിവൈഎസ് പിയുമായ ആർ.പ്രദീപ് കുമാർ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി എം.കെ സുൽഫിക്കർ, ഡിസിആർബി ഡിവൈഎസ് പി എ.സന്തോഷ് കുമാർ, ജനറൽ ആശുപത്രി സുപ്രണ്ട് ഡോ.തേജ്പാൽ, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് കുമാർ, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാദിക്ക്, ജനറൽ സെക്രട്ടറി വിനീഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement