അംഗീകാരം കിട്ടാൻ സമയം നീട്ടി: ടൂറിസം മേഖലയ്ക്ക് ആശ്വാസം

Thursday 24 June 2021 1:07 AM IST

പള്ളുരുത്തി: ടൂറിസം കേന്ദ്രങ്ങൾക്ക് ആശ്വാസമായി സർക്കാർ വിധി. കൊവിഡ് തരംഗത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അടച്ചു പൂട്ടിയിരിക്കുന്ന ടൂറിസം കേന്ദ്രങ്ങൾക്ക് കാലാവധി തീരുന്ന മുറയ്ക്ക് അംഗീകാരം - ക്ളാസിഫിക്കേഷൻ നൽകാൻ ഡിസംബർ 31 വരെ സമയം നീട്ടി നൽകി. ഇത് മേഖലയ്ക്ക് വളരെ ആശ്വാസം പകരുന്ന ഒരു തീരുമാനമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭാരവാഹി എം.പി.ശിവദത്തൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര വകുപ്പ് ഡയറകർക്ക് ഭാരവാഹികൾ നേരത്തെ നിവേദനം നൽകിയിരുന്നു. എന്നാൽ പുതിയ ടൂറിസം മന്ത്രി ചാർജ് എടുത്തതോടെയാണ് തീരുമാനം നിലവിൽ വന്നത്. സംസ്ഥാനത്തെ ഹോം സ്റ്റേ, ആയുർവേദ കേന്ദ്രങ്ങൾ, സർവീസ്ഡ് വില്ലകൾ, ഹൗസ് ബോട്ട്, ഗ്രീൻഫാം, ഗൃഹസ്ഥലി, ടൂർ ഓപ്പറേറ്റേഴ്സ്, അമ്യൂസ്മെൻ്റ് പാർക്കുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇതു സംബന്ധിച്ച് സർക്കാർ വിശദമായ പരിശോധന നടത്തി ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ കുറെ മാസങ്ങളായി കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നിലനിൽക്കുന്നതിനാൽ ടൂറിസം മേഖല അടച്ചു പൂട്ടിയതിനെ തുടർന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഇതുമായി ബന്ധപ്പെട്ട് ദുരിതത്തിലായത്.

Advertisement
Advertisement