പ്രതിരോധമന്ത്രി ഇന്ന് കൊച്ചിയിൽ

Thursday 24 June 2021 1:50 AM IST

കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലിന്റെ പുരോഗതി വിലയിരുത്താൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൊച്ചിയിലെത്തും. നാളെ രാവിലെ 9.30 ന് മന്ത്രി കപ്പൽശാലയിലെത്തും. നാവികസേനയുടെയും കപ്പൽശാലയുടെയും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കപ്പൽ സന്ദർശിച്ച് നിർമാണപുരോഗതി നേരിട്ടു വിലയിരുത്തുമെന്ന് നാവികസേനാ അധികൃതർ അറിയിച്ചു.

Advertisement
Advertisement