ആരാധനാലയങ്ങൾ തുറന്നു, നിയന്ത്രണങ്ങളോടെ ദർശനം; ചിത്രങ്ങൾ കാണാം...

Thursday 24 June 2021 11:02 AM IST

കൊവിഡ് മാനദണഡങ്ങൾ പാലിച്ച് ഇന്നു മുതൽ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിച്ചതിനെ തുടർന്ന് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തൊഴുന്ന ഭക്തർ. ഫോട്ടോ: ശ്രീകുമാർ ആലപ്ര

തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിലവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ദർശനം.

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിക്ക് ശേഷം ബലിക്കല്ലിൽ തർപ്പണം അർപ്പിക്കുന്ന ഭക്തർ. ഫോട്ടോ : നിശാന്ത് ആലുകാട്

ഒരുസമയം പരമാവധി 15 പേർക്കായിരിക്കും ആരാധനാലയങ്ങളിൽ പ്രവേശന അനുമതി. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. ഇതിനായി മുൻകൂർ ബുക്ക് ചെയ്യണം. ​

പാലക്കാട് കാച്ചനാംകുളം തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്ത. ഫോട്ടോ: പി.എസ്.മനോജ്

ഗുരുവായൂരിൽ വിവാഹവും നടത്താനാവും. കൊവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തതിന് പിന്നാലെ ആരാധനാലായങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവയ്‌ക്കുകയായിരുന്നു.

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ ഫോട്ടോ: ശ്രീകുമാർ ആലപ്ര

ഇന്നു മുതൽ കൂടുതൽ ഇളവുകളും സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്. 16ൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിച്ച് തുടങ്ങി.

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ തൊഴുന്ന ഭക്തർ ഫോട്ടോ : നിശാന്ത് ആലുകാട്

ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിട്ടുണ്ട്. ജൂലായ് ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. പൊതുജനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാം.