ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചത് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ, മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; സർക്കാർ നടപടിക്കെതിരെ ഇഡി ഹൈക്കോടതിയിൽ

Thursday 24 June 2021 6:31 PM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച ,സർക്കാരിന്റെ നടപടിക്കെതിരെ ഇ.ഡി ഹൈക്കോടതിയില്‍. കമ്മിഷന്‍ നിയമനം അസാധുവാക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. . നേതാക്കൾക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് സന്ദീപ് നായർ കോടതിക്ക് കത്തയച്ചു. ഇതിന് പിറകെയാണ് സർക്കാർ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.