എൻ.എസ്.എസിന് 132 കോടിയുടെ ബഡ്ജറ്റ്

Thursday 24 June 2021 11:05 PM IST

നായർ സർവീസ് സൊസൈറ്റിയുടെ 107-ാമത് ബഡ്ജറ്റ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തു നിന്നും ഓൺലൈൻ കോൺഫറൻസിലൂടെ അവതരിപ്പിക്കുന്നു

ചങ്ങനാശേരി: എൻ.എസ്.എസിന് 132 കോടി രൂപ വരവും അത്രയും ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ചു. മുൻ വർഷത്തെ ബഡ്ജറ്റ് 131 കോടി രൂപയുടേതായിരുന്നു.

26.25 കോടി രൂപ കാപ്പിറ്റൽ ഇനങ്ങളിലും 105.74 കോടി രൂപ റവന്യൂ ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നു. കാപ്പിറ്റൽ ഇനങ്ങളിലെ ചെലവ് 45.30 കോടി രൂപയും റവന്യൂ ഇനങ്ങളിലെ ചെലവ് 86.69 കോടി രൂപയുമാണ്.

എൻ.എസ്.എസ്. ഡവലപ്‌മെന്റ് ഫണ്ട് ഇനത്തിൽ 17.30 ലക്ഷം രൂപയും സംഭാവനയായി 30 ലക്ഷവും സാമൂഹ്യക്ഷേമനിധി ഇനത്തിൽ 90 ലക്ഷം രൂപയും ബാങ്ക് പലിശ ഇനത്തിൽ 1. 50 കോടി രൂപയും അഖിലകേരള നായർപ്രതിനിധി സമ്മേളനത്തിന്റെ പ്രതിനിധിഫീസ് ഇനത്തിൽ 12 ലക്ഷം രൂപയും പബ്ലിക്കേഷൻ ഫണ്ട് ഇനത്തിൽ 2.50 കോടി രൂപയും പ്രതീക്ഷിക്കുന്നു.

രാവിലെ 9.30ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഓൺലൈൻ വഴി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ബഡ്ജറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും നടന്നത്. പ്രസിഡന്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജി.സുകുമാരൻ നായർ ചർച്ചയ്ക്ക് മറുപടിയും നന്ദിയും പറഞ്ഞു. ട്രഷറർ ഡോ.എം.ശശികുമാർ, റിട്ടേണിംഗ് ഓഫീസർ അഡ്വ. അനിൽ ഡി. കർത്താ എന്നിവരും പങ്കെടുത്തു.

ആറ്റിങ്ങലും തൃശൂരും പുതിയ വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ

 മരാമത്ത് പണികൾ, പെരുന്നയിലെ കൺവെൻഷൻ സെന്റർ: 12 കോടി

 എയിഡഡ് സ്‌കൂൾ അറ്റകുറ്റ പണികൾ: 3.61 കോടി

 ആറ്റിങ്ങലും തൃശൂരും പുതിയ വർക്കിംഗ് വിമൺസ് ഹോസ്റ്റൽ: 1 കോടി

 ഫർണീച്ചറിനും മറ്റ് സാമഗ്രികൾക്കും: 15.60 ലക്ഷം

 ലൈബ്രറിക്കും ലബോറട്ടറിക്കും : 14.14 ലക്ഷം

 എയ്ഡഡ് കോളേജുകളുടെ അറ്റകുറ്റപ്പണി: 1.66 ലക്ഷം

 എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സിന് : 2 ലക്ഷം

 പന്തളം എൻ.എസ്.എസ് ആശുപത്രിയിൽ ഉപകരണങ്ങൾക്ക് : 72 ലക്ഷം

 പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രി: 15 ലക്ഷം

 കറുകച്ചാൽ എൻ.എസ്.എസ് ആശുപത്രിക്ക് :12

 ഗുരുവായൂർ ഗസ്റ്റ് ഹൗസ് നവീകരണം: 15 ലക്ഷം

 പുതിയ കൃഷികൾക്ക്: 1 കോടി

Advertisement
Advertisement