അടിച്ച പൊലീസുകാരൻ ഒളിവിൽ, അടികൊണ്ട ഡോക്ടർ അവധിയിൽ

Friday 25 June 2021 12:08 AM IST

മാവേലിക്കര: കൊവിഡ് രോഗിയായ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലുണ്ടായ തർക്കത്തിനിടെ ഡോക്ടറെ മർദ്ദിച്ച, പൊലീസുകാരനായ മകനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഡോക്ടർ അവധിയിൽ പ്രവേശിച്ചു.

ഡോ.രാഹുൽ മാത്യുവാണ് അവധിയെടുത്തത്. സംഭവം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് ചന്ദ്രനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തിലുള്ള മാനസിക സംഘർഷം മൂലമാണ് അവധിയെടുക്കുന്നതെന്ന് രാഹുൽ മാത്യു പറഞ്ഞു. സംഭവത്തെത്തുടർന്ന് ഒളിവിലായ അഭിലാഷ് സസ്പെൻഷനിലാണ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ഡോ.​രാ​ഹു​ലി​നെ​ ​മ​ർ​ദ്ദി​ച്ച​വ​രെ​ ​സം​ര​ക്ഷി​ക്കി​ല്ല​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ഡ്യൂ​ട്ടി​ക്കി​ട​ർ​ടെ​ ​ഡോ.​രാ​ഹു​ലി​നെ​ ​മ​ർ​ദ്ദി​ച്ച​വ​രെ​ ​സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​വ്യ​ക്ത​മാ​ക്കി.​ ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​നു​ള്ള​ ​നീ​ക്കം​ ​ന​ട​ക്കു​ന്നു.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മ​നോ​വീ​ര്യ​ത്തെ​ ​ബാ​ധി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​സം​ഭ​വ​വും​ ​അം​ഗീ​ക​രി​ക്കു​ക​യി​ല്ല.​ ​ശ​ക്ത​മാ​യി​ ​നേ​രി​ടും.