യുവതിയോട് മോശം പ്രതികരണം: വിവാദത്തിൽപെട്ട് ജോസഫൈൻ,​ സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്തേക്കും

Friday 25 June 2021 12:11 AM IST

തിരുവനന്തപുരം: ചാനൽ പരിപാടിക്കിടെ പരാതി പറയാൻ ഫോണിൽ വിളിച്ച യുവതിയോട്, പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെങ്കിൽ അനുഭവിച്ചോളൂ എന്ന് മോശമായി പ്രതികരിച്ച് വിവാദത്തിലായ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷത്തിന് പുറമേ, ഇടതുസഹയാത്രികരായ ചലച്ചിത്ര, സാംസ്കാരികപ്രവർത്തകരടക്കം രംഗത്തുവന്നതോടെ ഫെമിനിസ്റ്റ് മുഖം പ്രകടിപ്പിക്കുന്നുവെന്ന പൊതുബോധമുണർത്താൻ ശ്രമിച്ച ഇടതുസർക്കാരിന് തുടക്കത്തിലേ തിരിച്ചടിയായി. വനിതാകമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് സ്ത്രീവിരുദ്ധതയുടെ പേരിൽ നിരന്തരം വിവാദത്തിലകപ്പെടുന്നത് സർക്കാരിനും പാർട്ടിക്കും വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തേക്കും. കേന്ദ്രകമ്മിറ്റി അംഗമാണ് ജോസഫൈൻ.

ഇവരെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കണമെന്നും അവരുടെ പരിഗണനയിലെത്തിയ എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. പ്രത്യക്ഷസമരവുമായി യൂത്ത് കോൺഗ്രസുമിറങ്ങി. ഇടതുസഹയാത്രികനായ ചലച്ചിത്രപ്രവർത്തകൻ ആഷിക് അബു അടക്കമുള്ളവർ കടുത്ത രോഷം പ്രകടിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനമാണുയരുന്നത്. വിവാദത്തെ തള്ളാനോ കൊള്ളാനോ സി.പി.എം ഇതുവരെ തയാറായിട്ടില്ലെങ്കിലും, മോശമായി പ്രതികരിച്ചെങ്കിൽ തിരുത്തി ക്ഷമ ചോദിക്കണമെന്ന് പാർട്ടിയുടെ മറ്റൊരു കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി പ്രതികരിച്ചു. ഇവരെ മാറ്റണമെന്ന് സി.പി.ഐയുടെ വിദ്യാർത്ഥിസംഘടനയായ എ.ഐ.എസ്.എഫ് പരസ്യമായി ആവശ്യപ്പെട്ടു.

ചാനൽ പരിപാടിക്കിടെ യുവതി വിളിച്ചപ്പോൾ മുതൽ അസ്വസ്ഥതയോടെയാണ് ജോസഫൈൻ പ്രതികരിച്ചതെന്നാണ് ആക്ഷേപം. അതോടെ യുവതി സംസാരിക്കാൻ പോലും ഭയപ്പെടുന്ന നിലയായി. വിവാദമായതോടെ വിശദീകരണവുമായെത്തിയ ജോസഫൈൻ, താൻ തികഞ്ഞ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയുമാണ് യുവതിയോട് ഇടപെട്ടതെന്ന് പറഞ്ഞു. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചത്. എല്ലായിടത്തും വനിതാകമ്മിഷന് പെട്ടെന്നോടിയെത്താനാവില്ല. ദിനംപ്രതി നിരവധി പരാതികളാണ് കേൾക്കുന്നത്. തങ്ങളും പച്ചമനുഷ്യരാണ്. പലവിധ മാനസികസമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ സ്ത്രീകളും ഒരുപോലെയല്ല പരാതി പറയാൻ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

മുമ്പും വിവാദം

നേരത്തേ 89 വയസുള്ള വയോധികയോട് മോശമായി സംസാരിച്ചത് വിവാദമായിരുന്നു. കഥാകൃത്ത് ടി. പദ്മനാഭൻ തന്റെ വീട്ടിലെത്തിയ സി.പി.എം നേതാക്കളോട് ജോസഫൈനെതിരെ തുറന്നടിച്ചു. സി.പി.എം മുൻ എം.എൽ.എ പി.കെ. ശശിക്കെതിരായ പീഡനവിവാദത്തിൽ, പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ടെന്ന ജോസഫൈന്റെ പ്രതികരണവും കോളിളക്കമുണ്ടാക്കിയിരുന്നു. പാർട്ടിയിൽ നിന്നടക്കം പല തവണ തിരുത്തൽ നിർദ്ദേശമുയർന്നിട്ടും മാറുന്നില്ലെന്നാണ് ആക്ഷേപം.

ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ച് ​ജോ​സ​ഫൈൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​ ​പ​രാ​തി​ക്കാ​രി​യോ​ട് ​ദേ​ഷ്യ​പ്പെ​ട്ട് ​സം​സാ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ച് ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​എം.​സി​ ​ജോ​സ​ഫൈ​ൻ.​ ​ഭ​ർ​ത്താ​വി​ൽ​ ​നി​ന്ന് ​പീ​ഡ​ന​മേ​റ്റി​ട്ടും​ ​പ​രാ​തി​ക്കാ​രി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​പ്പെ​ട്ടി​ല്ല​ ​എ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​സ​ധൈ​ര്യം​ ​പ​രാ​തി​പ്പെ​ടാ​ൻ​ ​മു​ന്നോ​ട്ട് ​വ​രാ​ത്ത​തി​ലു​ള്ള​ ​ആ​ത്മ​രോ​ഷം​ ​ത​നി​ക്കു​ണ്ടാ​യി.​ ​ഒ​രു​ ​അ​മ്മ​യു​ടെ​ ​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യാ​ണ് ​സം​സാ​രി​ച്ച​ത്.​ ​പി​ന്നീ​ട് ​ചി​ന്തി​ച്ച​പ്പോ​ൾ​ ​അ​ങ്ങ​നെ​ ​പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ടു.​ ​ആ​ ​സ​ഹോ​ദ​രി​ക്ക് ​എ​ന്റെ​ ​വാ​ക്കു​ക​ൾ​ ​മു​റി​വേ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ക്കു​ന്നു.​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​യാ​യ​ ​പെ​ൺ​കു​ട്ടി​ ​വി​ളി​ച്ച​പ്പോ​ൾ​ ​ശ​ബ്ദം​ ​ന​ന്നേ​ ​കു​റ​വാ​യി​രു​ന്നു.​ ​ആ​ ​ഘ​ട്ട​ത്തി​ലാ​ണ് ​ഉ​റ​ച്ച് ​സം​സാ​രി​ക്കാ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​സ​മീ​പ​കാ​ല​ത്ത് ​സ്ത്രീ​ക​ൾ​ക്ക് ​നേ​രെ​ ​ന​ട​ക്കു​ന്ന​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​ഞാ​ൻ​ ​അ​സ്വ​സ്ഥ​യാ​യി​രു​ന്നു.

ജോ​സ​ഫൈ​നെ​തി​രെ ബി​ന്ദു​ ​കൃ​ഷ്ണ

കൊ​ല്ലം​:​ ​ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തെ​ ​കു​റി​ച്ച് ​പ​രാ​തി​പ്പെ​ടാ​ൻ​ ​വി​ളി​ച്ച​ ​യു​വ​തി​യോ​ട് ​ധാ​ർ​ഷ്ട്യ​ത്തോ​ടെ​യും​ ​പു​ച്ഛ​ഭാ​വ​ത്തി​ലും​ ​സം​സാ​രി​ച്ച​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​എം.​സി.​ ​ജോ​സ​ഫൈ​ന് ​എ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ബി​ന്ദു​കൃ​ഷ്ണ​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​ക​മ്മി​ഷ​ന് ​പ​രാ​തി​ ​ന​ൽ​കി.

ജോ​സ​ഫൈ​നെ​ ​മാ​റ്റ​ണം​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​രാ​തി​ ​പ​റ​യാ​ൻ​ ​വി​ളി​ച്ച​ ​യു​വ​തി​യോ​ട് ​അ​സ​ഹി​ഷ്ണു​ത​യോ​ടെ​ ​സം​സാ​രി​ച്ച​ ​എം.​സി.​ ​ജോ​സ​ഫൈ​നെ​ ​വ​നി​താ​ ​ക​മ്മീ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​സ്ഥാ​ന​ത്ത് ​നി​ന്നും​ ​മാ​റ്റ​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ.​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളി​ലു​ള്ള​ ​പ്ര​തീ​ക്ഷ​ ​കൂ​ടി​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​പീ​ഡ​നം​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ഒ​രു​പാ​ട് ​പെ​ൺ​കു​ട്ടി​ക​ളെ​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ത​ള്ളി​ ​വി​ടു​ന്ന​താ​ണ് ​ജോ​സ​ഫൈ​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​അ​വ​സാ​ന​ ​ആ​ശ്ര​യ​മെ​ന്ന​ ​നി​ല​യി​ൽ​ ​വി​ളി​ച്ച​ ​സ്ത്രീ​യു​ടെ​ ​ഭൗ​തി​ക​ ​സാ​ഹ​ച​ര്യ​മെ​ന്താ​ണെ​ന്ന് ​പോ​ലും​ ​മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് ​പ​രി​ഹ​സി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​മ​ർ​ശി​ച്ചു.

വ​നി​താ​ക​മ്മി​ഷ​ൻ​ ​പി​രി​ച്ചു​വി​ട​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വ​നി​താ​ക​മ്മി​ഷ​ൻ​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​വ​നി​താ​ക​മ്മി​ഷ​ൻ​ ​മു​ൻ​ ​അം​ഗ​വും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഡോ.​പ്ര​മീ​ളാ​ ​ദേ​വി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ്ത്രീ​വി​രു​ദ്ധ​മാ​യ​ ​സ​മീ​പ​ന​വും​ ​നി​ല​പാ​ടു​മു​ള്ള​ ​ജോ​സ​ഫൈ​ൻ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​യാ​യി​ ​തു​ട​രു​ന്ന​ത് ​കേ​ര​ള​ത്തി​ന് ​നാ​ണ​ക്കേ​ടാ​ണ്.

വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​ന​വീ​ക​ര​ണ​ത്തി​ന് 5.45​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​വ​നി​താ​ ​ക​മ്മി​ഷ​ന്റെ​ ​ന​വീ​ക​ര​ണ​ത്തി​ന് 5.45​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ച് ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ് ​ഉ​ത്ത​ര​വാ​യി.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ 9​ന് ​ക​മ്മി​ഷ​ന് ​വേ​ണ്ടി​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​സ​മ​ർ​പ്പി​ച്ച​ ​ശു​പാ​ർ​ശ​യി​ലാ​ണ് ​ഉ​ത്ത​ര​വ്.​ ​ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ൾ,​ ​ഫ​യ​ൽ​ ​വേ​ഗ​ത്തി​ൽ​ ​തീ​ർ​പ്പാ​ക്ക​ൽ,​ ​സെ​മി​നാ​റു​ക​ളും​ ​ശി​ല്പ​ശാ​ല​ക​ളും​ ​സം​ഘ​ടി​പ്പി​ക്ക​ൽ,​ ​സ്ഥി​രം​ ​കൗ​ൺ​സ​ലിം​ഗ് ​ഏ​ർ​പ്പെ​ടു​ത്ത​ൽ​ ​തു​ട​ങ്ങി​യ​വ​യ്ക്കൊ​ക്കെ​ ​മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ​ ​കു​റ​വ് ​നി​ക​ത്തു​ന്ന​തി​നും​ ​പു​തി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തി​നും​ ​ഉ​ൾ​പ്പെ​ടെ​ ​മൊ​ത്തം​ 27.45​ ​കോ​ടി​യു​ടെ​ ​ശു​പാ​ർ​ശ​യാ​ണ് ​സ​മ​ർ​പ്പി​ച്ച​ത്.
വ​കു​പ്പു​ത​ല​ ​വ​ർ​ക്കിം​ഗ് ​ഗ്രൂ​പ്പ് ​ഈ​ ​ശു​പാ​ർ​ശ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തും​ ​മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​ ​ക​ണ്ടെ​ത്ത​ലും​ ​ഒ​ഴി​ച്ചു​ള്ള​വ​ ​അം​ഗീ​ക​രി​ച്ച് 5.45​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​മ​റ്റ് ​ശു​പാ​ർ​ശ​ക​ൾ​ ​പ്ര​ത്യേ​ക​മാ​യി​ ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​ഓ​ഫീ​സ് ​യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ന് 2,95,880​ ​രൂ​പ​യും​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മാ​ൻ​പ​വ​റി​ന് 2,49,120​ ​രൂ​പ​യു​മാ​ണ് ​അ​നു​വ​ദി​ച്ച​ത്.

Advertisement
Advertisement