പെട്രോളിൽ കേരളത്തിലും സെഞ്ചുറി

Thursday 24 June 2021 11:15 PM IST

 പാറശാലയിൽ 100.02

 ഇടുക്കി പൂപ്പാറയിൽ 100.9

കൊച്ചി: കുതിക്കുന്ന പെട്രോൾ വില കേരളത്തിലും 100 രൂപ കടന്നു. തെക്കേയറ്റമായ പാറശാലയിൽ ലിറ്ററിന് 100.02 രൂപയായി. (ഇന്ത്യൻ ഓയിൽ). ഇടുക്കി പൂപ്പാറയിൽ 100.9 രൂപയാണ് വില. തിരുവനന്തപുരത്ത് 26 പൈസ വർദ്ധിച്ച് 99.74 രൂപയിലെത്തി. എട്ട് പൈസ ഉയർന്ന് 94.82 രൂപയാണ് ഡീസൽ വില. 97.86 രൂപയാണ് കൊച്ചിയിലെ വില; ഡീസലിന് 93.05. കോഴിക്കോട്ട് പെട്രോൾ വില 98.17. ഡീസൽ വില 93.37.

ഒരുവർഷം കൂടിയത് 26.75 രൂപ

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് കഴിഞ്ഞവർഷം ജൂണിൽ 72.99 രൂപയായിരുന്നു ഇപ്പോൾ 99.74 രൂപ. ഒരുവർഷത്തെ വർദ്ധന 26.75 രൂപ. ഡീസൽ വില 67.19 രൂപയിൽ നിന്ന് 94.82 രൂപയായി; വർദ്ധന 27.63.

ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു. ഇപ്പോൾ 32.90 രൂപ. ഡീസലിന്റേത് 3.56 രൂപയിൽ നിന്നുയർന്ന് 31.80 രൂപയിലുമെത്തി.

₹109.58

രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിലാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വില. 109.58 രൂപ .ഡീസലിന് 102.23.

Advertisement
Advertisement