101 ഹെക്ടറിൽ കൃഷി
Friday 25 June 2021 12:20 AM IST
പത്തനംതിട്ട : ജില്ലാ ജലസേചന പദ്ധതിമാർഗരേഖയുടെ ഭാഗമായ പി.എം.കെ.എസ്.വൈ.പി.ഡി.എം.സി പദ്ധതിക്ക് ജില്ലാതല നിർവഹണ കമ്മിറ്റി യോഗത്തിൽ അംഗീകാരം ലഭിച്ചു. 88 ഹെക്ടർ സ്ഥലത്ത് തുള്ളിനനയ്ക്കും 13 ഹെക്ടർ സ്ഥലത്ത് സ് പ്രിങ്ക്‌ളർ ജലസേചന പദ്ധതിക്കുമാണ് അംഗീകാരം നൽകിയത്. ഈ പദ്ധതിയിലൂടെ 255 കർഷകർക്ക് പ്രയോജനം ലഭിക്കും. 93.384 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ധനസഹായം. ഈ തുകയുടെ 55 ശതമാനം വിഹിതം കേന്ദ്രസർക്കാർ വിഹിതവും 25 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമായിരിക്കും.
ഫോൺ: 04734296160