40 കേസുകളിൽ പിഴ
Friday 25 June 2021 12:27 AM IST
കൊല്ലം: കൊവിഡ് മാനദണ്ഡ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളിൽ 40 കേസുകൾക്ക് പിഴയീടാക്കി. കൊട്ടാരക്കര മേഖലയിൽ ഇരുപത് സ്ഥാപനങ്ങളിൽ നിന്നും കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂർ എന്നിവിടങ്ങളിൽ 16 കേസുകളിലും കുന്നത്തൂരിൽ നാല് കേസുകൾക്കും പിഴ ഈടാക്കി.