41 വർഷമായി കാട്ടിൽ,​ ആകെ കണ്ടിട്ടുള്ളത് അഞ്ച് മനുഷ്യരെ,​ ഇതാ ഒരു യഥാർത്ഥ ടാർസന്റെ കഥ!

Sunday 27 June 2021 1:15 AM IST

ഹാനോയ്​: 41 വർഷമായി പിതാവിനും സഹോദരനും ഒപ്പം വിയ്റ്റനാം വനത്തിലായിരുന്നു ഹോ വാൻലാംഗ് താമസിച്ചിരുന്നത്. യഥാർത്ഥ ടാർസൻ എന്നറിയപ്പെടുന്ന ഇയാൾക്ക് ലൈംഗികതയെക്കുറിച്ച് പോലും ശരിയ്ക്കുള്ള ധാരണയില്ല.

1972ലെ വിയറ്റ്​നാം യുദ്ധത്തിനിടെ അമേരിക്കൻ ബോംബിംഗിൽ അമ്മയെയും രണ്ട്​ കൂ​ടപ്പിറപ്പുകളെയും നഷ്​ടപ്പെട്ടതിന്​ പിന്നാലെയാണ്​ ഹോ അച്ഛനും ചേട്ടനുമൊപ്പം​ കാടുകയറിയത്​. ക്വാംഗ്​ എൻഗായ്​ പ്രവിശ്യയിലെ രായ്​ ടാര ജില്ലയിലെ വനത്തിലാണ്​ ഇവർ കഴിയുന്നത്.​ നാല്​ പതിറ്റാണ്ടിനിടെ വെറും അഞ്ച്​ മനുഷ്യന്മാരെ മാത്രമാണ് ഇവർ കണ്ടിട്ടുള്ളത്​. അവരെ കണ്ടപ്പോൾ തന്നെ ഓടി മറയുകയും ചെയ്തു. കാട്ടു പഴങ്ങളും കാട്ട് മൃഗങ്ങളുമാണ് ഇവരുടെ ഭക്ഷണം. 2015ൽ ആൽവരോ സെറെസോ എന്ന ഫോ​ട്ടോഗ്രാഫർ ഇവരെ നിന്ന്​ സമീപത്തെ ഒരു ഗ്രാമത്തിലേക്ക്​ പുനരധിവസിപ്പിച്ചു. അവിടെ സ്​ത്രീകളും ജീവിക്കുന്നുണ്ടായിരുന്നു.

എന്നാൽ ഹോയുടെ പിതാവിന്​ സാമൂഹിക ജീവിത ഘടനയെ ഭയമായിരുന്നു. വിയറ്റ്​നാം യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ്​ അദ്ദേഹം കരുതുന്നത്. ആളുകളെ ദൂരെ നിന്ന്​ കാണുമ്പോൾ അവർ ഓടിക്കളയും. സ്ത്രീ- പുരുഷന്മാർ തമ്മിലുള്ള വ്യത്യാസം ഹോയ്ക്ക് അറിയില്ല. ഒരു മനുഷ്യനുണ്ടാവുന്ന ശരാശരി ലൈംഗിക ആസക്തി പോലും ഹോയിന് ഇല്ല.

ജീവിതത്തിന്റെ ഭൂരിഭാഗവും അവൻ കാട്ടിലാണ്​ കഴിഞ്ഞത്​. അവന്​ ഒരു കുഞ്ഞിന്റെ ബുദ്ധിയാണുള്ളത്​. നല്ലതും ചീത്തയും എന്താണെന്ന്​ അവന്​ അറിയില്ല. അവൻ ഒരു കുട്ടിയാണ്'-ഹോ പറഞ്ഞു​. സാധാരണ ജീവിതവുമായി പൊരത്തപ്പെട്ടു വരികയാണ് ഹോയിപ്പോൾ.

Advertisement
Advertisement