345 പേർക്ക് കൊവിഡ്

Sunday 27 June 2021 12:20 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 345 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്ന് വന്നതും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതും 341 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,15,918 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,08,490 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 406 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 110613 ആണ്. ജില്ലക്കാരായ 4639 പേർ ചികിത്സയിലാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

ആറു പേർ മരിച്ചു
1). അടൂർ സ്വദേശിനി (61),
2). പത്തനംതിട്ട സ്വദേശി (71),
3). വെച്ചൂച്ചിറ സ്വദേശിനി (74),
4). കവിയൂർ സ്വദേശി (45),
5). കോന്നി സ്വദേശിനി (55),
6). മല്ലപ്പളളി സ്വദേശി (72) എന്നിവരാണ് മരിച്ചത്.

Advertisement
Advertisement