മുടങ്ങിയ തവണ പിരിക്കാൻ വീടുകളിലെത്തി ഭീഷണി

Sunday 27 June 2021 12:00 AM IST

 പിന്നിൽ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ

കൊല്ലം: ലോക്ക് ഡൗണിൽ അടവ് മുടങ്ങിയതോടെ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവരുടെ വീടുകളിൽ നേരിട്ടെത്തി സ്ഥാപന പ്രതിനിധികളെന്ന പേരിൽ ഭീഷണി. പരസ്പരജാമ്യ വ്യവസ്ഥയിൽ പണം കടമെടുത്തവരിൽ മിക്കവരും സ്ത്രീകളാണ്.

സ്ത്രീകൾക്ക് മാത്രം വായ്പ നൽകുന്ന സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ജില്ലയിലുണ്ട്. കളക്ഷൻ ഏജന്റുമാരായെത്തുന്ന ഇത്തരക്കാർ വീടുകളിലെത്തി ഭീഷണിയുടെ സ്വരം പുറത്തെടുക്കുമ്പോൾ ഭയന്ന് പണം അടയ്ക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. പുരുഷന്മാർ വീട്ടിലില്ലാത്ത സമയം കണ്ടെത്തിയാണ് ഇത്തരക്കാരെത്തുന്നത്.

'തവണ തുക കിട്ടിയാൽ മാത്രമേ മടങ്ങുകയുള്ളൂ, അടുത്തദിവസം ഉച്ചഭക്ഷണവുമായി ഞാനെത്തും. നിങ്ങളുടെ വീട്ടിൽ ഞാനുമുണ്ടാകും', ചവറയിലെ ഒരു സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപന പ്രതിനിധിയുടെ ഭീഷണി ഇങ്ങനെയായിരുന്നു.

വിവരം അറിഞ്ഞ വീടുകളിലെ മറ്റുള്ളവർ സ്ഥാപനവുമായി ഫോണിൽ ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പിന്നീട് സ്ഥാപനം ഒത്തുതീർപ്പ് ചർച്ച നടത്തി നിയമനടപടികളിൽ നിന്ന് തലയൂരുകയായിരുന്നു.

തവണ അടപ്പിക്കാൻ മുൻകൂർ സമ്മർദ്ദം

1. തവണകൾ അടയ്‌ക്കേണ്ടത് എല്ലാ മാസവും ആദ്യ ആഴ്ച

2. തൊട്ടടുത്ത മാസത്തെ തവണ അടപ്പിക്കുന്നതിന് 20 മുതൽ ഉപഭോക്താക്കളുടെ മേൽ സമ്മർദ്ദം

3. 25 മുതൽ പ്രതിനിധികൾ നേരിട്ട് വീട്ടിലെത്തി കളക്ഷനെടുക്കും

4. ലോക്ക് ഡൗണിൽ കളക്ഷൻ കുറഞ്ഞു

5. തവണ അടപ്പിക്കാൻ സ്വരം കടുപ്പിച്ച് ഭീഷണി

''

പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകുന്ന വായ്പകളുടെ തിരിച്ചടവ് മുടക്കം കൂടാതെ അടയ്ക്കാൻ സ്ത്രീകൾ മുന്നിലാണ്. മുടങ്ങുന്നവരുടെ ഉത്തരവാദിത്വവും ഇവർക്ക് തന്നെയാണ്.

ഫൈനാൻസുകാർ

Advertisement
Advertisement