കോപ്പയിൽ അർജന്റീന ഇറങ്ങുന്നു

Sunday 27 June 2021 10:15 PM IST

കോപ്പ അമേരിക്ക ഫുട്ബാളിൽ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിനായി അർജന്റീന ഇറങ്ങുന്നു. ബൊളീവിയയാണ് എതിരാളികൾ.

ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതിനാൽ മെസിയുൾപ്പടെയുള്ള മുൻനിര താരങ്ങൾക്ക് വിശ്രമം നൽകിയാകും ഇന്ന് അർജന്റീന ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ചിലിയോട് സമനിലയിൽ പിരിഞ്ഞ അർജന്റീന പിന്നീട് പരാഗ്വേയെയും ഉറുഗ്വേയെയും തോൽപ്പിച്ച് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ്.

ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ കഴിയാത്തവരാണ് ബൊളീവിയക്കാർ.

മറ്റൊരു അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉറുഗ്വേ പരാഗ്വേയെ നേരി‌ടും. പരാഗ്വേ ഗ്രൂപ്പിൽ രണ്ടാമതും ഉറുഗ്വേ നാലാമതുമാണ്.

Advertisement
Advertisement