സേവ് കേരള ബ്രിഗേഡ് രണ്ടാം സമരമുറ്റം

Monday 28 June 2021 12:36 AM IST

ആലുവ: മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നും ഡാമിന്റെ ജലനിരപ്പ് 130 അടിയിലേക്ക് അടിയന്തരമായി കുറയ്ക്കണമെന്നുമാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡിന്റെ നേതൃത്വത്തിൽ സമരമുറ്റം തീർത്തു. എല്ലാ വീട്ടുമുറ്റങ്ങളിലും പ്ലക്കാർഡുകളുമായി കുടുംബാംഗങ്ങൾ അണിനിരന്നു. എല്ലാ മാസവും അവസാന ഞായറാഴ്ച സമരമുറ്റം പ്രതിഷേധ ദിനമായി ആചരിക്കാൻ സേവ് കേരള ബ്രിഗേഡ് തീരുമാനിച്ചുണ്ടെന്ന് പ്രസിഡന്റ് അഡ്വ. റസ്സൽ ജോയി അറിയിച്ചു. 2020 ജനുവരി മുതൽ ആഗസ്റ്റ് വരെ റിക്ടർ സ്‌കെയിലിൽ രണ്ട് മുതൽ മൂന്ന് വരെ തീവ്രതയുള്ള 62 ഭൂചലനങ്ങൾ കേരളത്തിലുണ്ടായി. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ഡാമുകളും അങ്ങേയറ്റം അപകടകാരികളായിട്ടാണ് നിലകൊള്ളുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു.

Advertisement
Advertisement