ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉപദേവാലയങ്ങളുടെ നവീകരണം തുടങ്ങി

Monday 28 June 2021 12:55 AM IST

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ക്ഷേത്ര അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപദേവാലയങ്ങളുടെ നവീകരണം ആരംഭിച്ചു. നവീകരണത്തിന്റെ ഭാഗമായി ഗണപതി, ശിവ പ്രതിഷ്ഠകൾ ഇന്നലെ രാവിലെ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ബാലാലയത്തിലേക്ക് മാറ്റി. ഗണപതി, ശാസ്താ ശ്രീകോവിലുകളുടെ നവീകരണ ജോലികൾക്ക് സ്ഥപതി നന്ദകുമാര വർമ്മ തുടക്കം കുറിച്ചു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ കെ.ആർ. ശ്രീലത, സബ്ഗ്രൂപ്പ് ഓഫീസർ മനു ഉണ്ണികൃഷ്ണൻ, അസി.എൻജിനിയർ സന്തോഷ് കുമാർ, ഓവർസീയർ ഹരികുമാർ, നഗരസഭ മുൻ ചെയർമാൻ ആർ.ജയകുമാർ, അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളായ ആർ.പി. ശ്രീകുമാർ, ശ്രീകുമാർ കൊങ്ങരേട്ട്, ഗണേശ് എസ്.പിള്ള, പി.എം.നന്ദകുമാർ, സന്തോഷ് കുമാർ കെ.എ, രാജീവ് രഘു, ക്ഷേത്ര ജീവനക്കാരായ ശ്രീകുമാർ യു, എസ്. ശാന്ത് മുഞ്ഞിനാട്ട് എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിച്ചത്. മൂന്ന് ലക്ഷം രൂപയുടെ പണികളാണ് നടത്തുന്നത്. പുനപ്രതിഷ്ഠാകർമ്മം ജൂലായ് 15ന് രാവിലെ നടക്കും.

Advertisement
Advertisement