എറണാകുളം ടി.പി.ആർ @ 9.48

Monday 28 June 2021 12:11 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 1532 പേർ കൊവിഡ് രോഗ മുക്തരായപ്പോൾ പുതുതായി 1103 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും ഇന്നലെ നേരിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. എങ്കിലും സമ്പർക്കവ്യാപനം അതിരൂക്ഷമായി തുടരുന്നത് ആശ്വാസകരമല്ലെന്നാണ് വിലയിരുത്തൽ.

ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 1081 പേർക്കും സമ്പർക്കവ്യാപനമാണ്. അതിൽതന്നെ 5 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇടക്കൊച്ചി, എറണാകുളം നോർത്ത്, കവളങ്ങാട്, കുമ്പളം, പച്ചാളം, പനയപ്പിള്ളി, വൈറ്റില, എടക്കാട്ടുവയൽ, ഏഴിക്കര, തമ്മനം, പാറക്കടവ്, മുളന്തുരുത്തി, വാരപ്പെട്ടി, വാഴക്കുളം, ആരക്കുഴ, എളംകുളം, കറുകുറ്റി, തോപ്പുംപടി, പല്ലാരിമംഗലം, പാമ്പാകുട, പാലാരിവട്ടം, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, വാളകം, ആവോലി, ഇലഞ്ഞി, എറണാകുളം സൗത്ത്, കരുവേലിപ്പടി, കീരംപാറ, കൂത്താട്ടുകുളം, കോട്ടപ്പടി, തിരുവാണിയൂർ, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മണീട്, രാമമംഗലം, വേങ്ങൂർ മേഖലയിൽ രോഗവ്യാപനം ഗണ്യമായ കുറവുണ്ട്. ഇന്നലെ ശരാശരി 5 ൽ താഴെമാത്രം കേസുകളാണ് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 വീടുകളിൽ പുതുതായി നിരീക്ഷണത്തിൽ ആയവർ........ 1853

 വീടുകളിൽനിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം...... 38068

 ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം.............12701

 ഹെൽപ്പ് ലൈൻ

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/ 2368902/ 2368702

വാക്‌സിനേഷൻ സംശയ നിവാരണത്തിന്

9072303861, 9072303927 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

Advertisement
Advertisement