വിശ്വകർമ്മവേദ പഠനകേന്ദ്ര ധാർമ്മിക സംഘം

Sunday 27 June 2021 11:57 PM IST

കൊല്ലം: സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് വിശ്വകർമ്മവേദ പഠനകേന്ദ്ര ധാർമ്മിക സംഘം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ യോ​ഗം ആവശ്യപ്പെട്ടു. സം​സ്ഥാ​ന പ്ര​സി​ഡന്റ്​ ആറ്രൂർ ശ​ര​ത്ത്​ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സം​സ്ഥാ​ന ജ​ന​റൽ സെക്രട്ടറി പി. വി​ജ​യ​ബാ​ബു അ​ദ്ധ്യ​ക്ഷ​നായി. പി. വാ​സു​ദേ​വൻ, വി. സുധാ​ക​രൻ​, ആ​ശ്രാ​മം സു​നിൽ​കു​മാർ, ബി​നു ചാ​ത്ത​ന്നൂർ, ടി.പി. ശ​ശാ​ങ്കൻ​, വി. സുരേ​ഷ്​ബാ​ബു, എൽ. പ്രകാ​ശ്​ എ​ന്നി​വർ സം​സാ​രി​ച്ചു.

Advertisement
Advertisement