അനങ്ങാത്ത രഹസ്യാന്വേഷണവും ആഭ്യന്തര സുരക്ഷാ വിഭാഗവും

Tuesday 29 June 2021 12:11 AM IST

തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് ഡി.ജി.പി ലോ‌ക്‌നാഥ് ബെഹ്‌റ സമ്മതിക്കുമ്പോഴും, സംസ്ഥാന രഹസ്യാന്വേഷണ, ആഭ്യന്തരസുരക്ഷാ വിഭാഗങ്ങൾ നിർജീവം. സ്വകാര്യ ഹാക്കർമാരുടെ സേവനമടക്കം ഉപയോഗിക്കുന്ന സൈബർഡോം, കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവം. ഐ.ബി, എൻ.ഐ.എ, റാ തുടങ്ങിയ കേന്ദ്ര ഏജൻസികളും ബംഗളൂരു, ഡൽഹി പൊലീസുകളുമാണ് സൈബർ പട്രോളിംഗിലൂടെ കേരളത്തിലെ ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്നത്.

മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരളത്തിൽ ബന്ധമുണ്ട്. എറണാകുളത്തു നിന്ന് മൂന്ന് അൽ ക്വ ഇദക്കാരെ പിടിക്കാൻ സായുധസേനയെ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരർ സജീവമാണെന്നും മുന്നറിയിപ്പ് ലഭിച്ചു. ഇതുകഴിഞ്ഞ് രണ്ട് മാസമായപ്പോഴാണ് കൊച്ചിയിൽ നിന്ന് ഭീകരരെ പിടികൂടിയത്.

രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ തീവ്രവാദികളെ എൻ.ഐ.എ സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചപ്പോൾ പൊലീസ് ഞെട്ടി. കൊല്ലത്തെ വനമേഖലയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയതും പൊലീസ് കാര്യമാക്കിയില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിന് മാത്രമാണ്. എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബർ പട്രോളും നടത്തുന്നത്. ഐബിയുടെ 'ഓപറേഷൻ ചക്രവ്യൂഹ" സൈബർ നിരീക്ഷണത്തിലാണ് ഐസിസ് സ്ലീപ്പർസെല്ലുകളെ കണ്ടെത്തുന്നത്.

വിരമിക്കുമ്പോൾ നിലവിളി

 ഇന്റലിജൻസിൽ ഡി.ഐ.ജി തസ്തിക രണ്ടുവർഷമായി ഒഴിഞ്ഞുകിടക്കുന്നു. ക്രൈംബ്രാഞ്ച് ഐ.ജിക്ക് ഇന്റലിജൻസിന്റെ അധികചുമതല. അഡ്‌മിനിസ്ട്രേഷൻ എസ്.പിയുമില്ല

 ആഭ്യന്തര സുരക്ഷാ വിഭാഗത്തിനും എസ്.പിയില്ല. കേരളമാകെ ചുമതലയ്ക്കായി നാല് ഡിവൈ.എസ്.പിമാ‌ർ.

 അന്യസംസ്ഥാനക്കാർ തമ്പടിച്ചിട്ടുള്ള എറണാകുളത്തെ പെരുമ്പാവൂരിൽ മുൻപുണ്ടായിരുന്ന സൂക്ഷ്‌മമായ വിവരശേഖരണം ഇപ്പോഴില്ല

 തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ (ഐ.എസ്.ഐ.ടി) നിർജീവം.

 എൻ.ഐ.എയിൽ പ്രവർത്തിച്ച ഡി.ഐ.ജി അനൂപ് കുരുവിള ജോണാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) തലവൻ. എ.ടി.എസിന് മാവോയിസ്റ്റ് വേട്ടയിൽ മാത്രമാണ് ശ്രദ്ധ.

 മു​ഖ്യ​മ​ന്ത്രി​ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം: ​കെ.​ ​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഐ​സി​സ് ​സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന​ ​ഡി.​ജി.​പി​ ​ലോ​ക്‌​നാ​ഥ് ​ബ​ഹ്റ​യു​ടെ​ ​തു​റ​ന്നു​ ​പ​റ​ച്ചി​ലി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൊ​ലീ​സി​ലും​ ​പൊ​ലീ​സ് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലും​ ​ഐ​സി​സ് ​സാ​ന്നി​ദ്ധ്യ​മു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​ഐ​സി​സ് ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ശ​ക്ത​മാ​ണെ​ന്നും​ ​സ്ലീ​പ്പിം​ഗ് ​സെ​ല്ലു​ക​ൾ​ ​ഉ​ണ്ടെ​ന്നും​ ​ബി.​ജെ.​പി​ ​പ​ണ്ടേ​ ​പ​റ​ഞ്ഞ​താ​ണ്.​ ​സ​ർ​ക്കാ​ർ​ ​അ​ത് ​ഗൗ​ര​വ​മാ​യി​ ​ക​ണ്ടി​ല്ലെ​ന്നും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​കു​റ്ര​പ്പെ​ടു​ത്തി.

ഇ​വി​ടെ​ ​ലൗ​ജി​ഹാ​ദ് ​ഇ​ല്ലെ​ന്ന് ​കോ​ട​തി​യി​ൽ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യ​ ​സ​ർ​ക്കാ​രാ​ണ് ​ഭ​രി​ക്കു​ന്ന​ത്.​ ​പ​ടി​യി​റ​ങ്ങു​ന്ന​തി​ന്റെ​ ​തൊ​ട്ടു​മു​മ്പെ​ങ്കി​ലും​ ​ഡി.​ജി.​പി​ ​സ​ത്യം​ ​പ​റ​ഞ്ഞ​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യി​ ​സി​റി​യ​യി​ലേ​ക്ക് ​അ​യ​ക്കു​ന്ന​ത് ​തു​ട​രു​ക​യാ​ണ്.​ ​ഐ​സി​സ് ​റി​ക്രൂ​ട്ട്‌​മെ​ന്റി​ന്റെ​ ​പ്ര​ധാ​ന​ ​ടൂ​ളാ​യ​ ​ലൗ​ ​ജി​ഹാ​ദി​നെ​ ​കു​റി​ച്ചു​ള്ള​ ​ഇ​ട​ത്‌​-​വ​ല​ത് ​മു​ന്ന​ണി​ക​ളു​ടെ​ ​നി​ല​പാ​ട് ​ഇ​നി​യെ​ങ്കി​ലും​ ​തി​രു​ത്ത​ണം.

സം​സ്ഥാ​ന​ത്തെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്ക് ​സി​റി​യ,​ ​ഇ​റാ​ക്ക്,​ ​അ​ഫ്ഗാ​നി​സ്ഥാ​ൻ​ ​തു​ട​ങ്ങി​യ​ ​ഐ​സി​സ് ​സ്വാ​ധീ​ന​മു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വ​രു​ന്ന​തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​യു​ണ്ട്.​ ​കേ​ര​ള​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​ത്രം​ ​ല​ഭി​ച്ച​ത് 1042​ ​അ​പേ​ക്ഷ​ക​ൾ.​ ​ഇ​ത് ​എ​ന്തു​കൊ​ണ്ടെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഗൗ​ര​വ​മാ​യി​ ​പ​ഠി​ക്ക​ണം.
പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്ത് ​നി​ന്ന് ​ഇ​-​മെ​യി​ൽ​ ​ചോ​ർ​ത്തി​ ​ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് ​ന​ൽ​കി​യ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്രം​ ​ന​ൽ​കു​ക​യാ​ണ് ​പി​ണ​റാ​യി​ ​ചെ​യ്ത​ത്.​ ​കൊ​ല്ല​ത്ത് ​ഇ​ന്റ​ലി​ജ​ൻ​സ് ​ഡി​വൈ.​എ​സ് ​പി​ക്ക് ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന​റി​ഞ്ഞ് ​കോ​ട്ട​യ​ത്തേ​ക്ക് ​സ്ഥ​ലം​ ​മാ​റ്റി​ ​സം​ര​ക്ഷി​ച്ചു.
കോ​ന്നി​യി​ലും​ ​പ​ത്ത​നാ​പു​ര​ത്തും​ ​ഭീ​ക​ര​ ​പ​രി​ശീ​ല​ന​ ​ക്യാ​മ്പു​ക​ളും​ ​ജ​ലാ​റ്റി​ൻ​ ​സ്റ്റി​ക്കു​ക​ളു​ടെ​ ​ശേ​ഖ​ര​ങ്ങ​ളും​ ​ഉ​ണ്ടെ​ന്ന​റി​യി​ച്ച​ത് ​ത​മി​ഴ്നാ​ട് ​ക്യു​ ​ബ്രാ​ഞ്ചും​ ​യു.​പി​ ​പൊ​ലീ​സു​മാ​ണ്.​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ൾ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന​ക​ത്താ​യ​ത് ​കൊ​ണ്ടാ​ണ് ​പി​ടി​കൂ​ടാ​നാ​വാ​ത്ത​ത്.​ ​അ​വ​രാ​ണ് ​സി.​പി.​എ​മ്മി​ന്റെ​ ​പ്രാ​ണ​വാ​യു.​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ 2014​ ​മു​ത​ൽ​ 17​ ​വ​രെ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​വി.​ ​രാ​ജേ​ഷ്,​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗം​ ​സി.​ ​ശി​വ​ൻ​കു​ട്ടി,​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​വെ​ങ്ങാ​നൂ​ർ​ ​സ​തീ​ഷ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement