സംയുക്ത കർഷക സമര സമിതി ധർണ്ണ നടത്തി

Wednesday 30 June 2021 12:11 AM IST
സംയുക്ത കർഷക സമര സമിതിധർണ്ണ കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നിൽ ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്: അഖിലേന്ത്യാ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരത്തിനെതിരെ മോഡി ഗവൺമെന്റ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നിൽ ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. നാരായണൻ അധ്യക്ഷനായി. ഹരിപുരം പോസ്‌റ്റോഫീസിനു മുന്നിൽ സമരം എം. മോഹനന്റെ അധ്യക്ഷതയിൽ മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ, പി. ജോതിബാസു, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. കിഴക്കുംകര നാലപ്പാടത്ത് എം.വി രാഘവൻ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ, കെ. മീന കെ.വി കണ്ണൻ, യാസിൻ എന്നിവർ സംസാരിച്ചു. സരസ അധ്യക്ഷത വഹിച്ചു. കുമാരൻ നാലപ്പാടം സ്വാഗതം പറഞ്ഞു.

Advertisement
Advertisement