കർഷക സംഘടനകൾ ധർണ്ണ നടത്തി

Thursday 01 July 2021 12:03 AM IST

മല്ലപ്പള്ളി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ താലൂക്കിലെ പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. എം.കെ. മധുസൂദനൻ നായർ, പ്രൊഫ. ജേക്കബ് ജോർജ്ജ്, നീരാഞ്ജനം ബാലചന്ദ്രൻ, ജേക്കബ് ഇമ്മാനുവേൽ, ബിജു പുറത്തൂടൻ, വി.സി. മാത്യു, ചന്ദ്രമോഹൻ എഴുമറ്റൂർ, കെ. സുരേഷ്, ലീനാ ഫിലിപ്പ്, കൊച്ചുമ്മൻ തെള്ളിയൂർ, ബാബു ജോസഫ്, എബി കോശി ഉമ്മൻ, രാജൻ എം. ഈപ്പൻ, ബെനോജി പനന്തോട്ടം എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement