നൽകിയിരിക്കണം, വൈകിയ പെൻഷൻ ആനുകൂല്യങ്ങൾ 2 മാസത്തിനകം

Thursday 01 July 2021 12:02 AM IST

കോ​ഴി​ക്കോ​ട് ​:​ ​കോ​ഴി​ക്കോ​ട് ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നു​ 2019​ ​ജൂ​ണി​ൽ​ ​വി​ര​മി​ച്ച​ ​സ്റ്റോ​ർ​ ​സൂ​പ്ര​ണ്ടി​ന് ​ഡി.​സി.​ആ​ർ.​ജി​യും​ ​ടെ​ർ​മി​ന​ൽ​ ​സ​റ​ണ്ട​റും​ ​ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ​പ്ര​കാ​ര​മു​ള്ള​ ​പു​തി​യ​ ​പെ​ൻ​ഷ​നും​ ​എ​ത്ര​യും​ ​വേ​ഗം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ.​ ​
ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ ​ശേ​ഷം​ ​ര​ണ്ട് ​മാ​സ​ത്തി​ന​കം​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​ജു​ഡീ​ഷ്യ​ൽ​ ​അം​ഗം​ ​കെ.​ ​ബൈ​ജു​നാ​ഥ് ​ഉ​ത്ത​ര​വി​ൽ​ ​പ​റ​ഞ്ഞു.1992​ ​മു​ത​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ ​ഫാ​ർ​മ​സി​സ്റ്റാ​യി​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​എ​ട​വ​ണ്ണ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​അ​ൻ​വ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​പ​രാ​തി​യി​ലാ​ണ് ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വ്.​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റി​ൽ​ ​നി​ന്നു​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​വാ​ങ്ങി.​ ​സ്പാ​ർ​ക്കി​ലെ​ ​സാ​ങ്കേ​തി​ക​ത​ട​സ്സ​വും​ ​സ​ർ​വീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ല​ഭി​ക്കു​ന്ന​തി​നു​ണ്ടാ​യ​ ​കാ​ല​താ​മ​സ​വും​ ​കാ​ര​ണ​മാ​ണ് ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​വൈ​കി​യ​തെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ധ​രി​പ്പി​ച്ചു.

Advertisement
Advertisement