പഞ്ചായത്ത് വകുപ്പിൽ 222 ഒഴിവുകൾ വരുന്നു

Thursday 01 July 2021 3:13 AM IST

തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പിൽ അധികമെന്ന് കണ്ടെത്തിയ 208 ഓഫീസ് അസിസ്റ്റന്റ് തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് പുനർവിന്യസിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ചരക്ക് സേവന നികുതി വകുപ്പ് വരും മുമ്പ് വില്പനനികുതി വകുപ്പിലുണ്ടായിരുന്ന തസ്തികകളാണിത്. ചരക്ക് സേവന നികുതി വരുന്നതോടെ ഇവ ആവശ്യമില്ലാതായി. ഇവയാണിപ്പോൾ ജോലിഭാരം കൂടിയ വകുപ്പെന്ന നിലയിൽ പഞ്ചായത്ത് വകുപ്പിലേക്ക് മാറ്റി ഒഴിവുകളിലേക്ക് നിയമനം നടത്താൻ തീരുമാനിച്ചത്. ഇവയ്ക്ക് പുറമേ, നിലവിലുള്ള പതിനാല് ഒഴിവുകളുമടക്കം 222 ഒഴിവുകൾ പി.എസ്.സിക്ക് ഉടൻ റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.

ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്റിൽ പതിമൂന്ന് വിഭാഗങ്ങളിലായി 98 സ്ഥിരം തസ്തികകളും രണ്ട് ഹെഡ് ഷോഫർ തസ്തികകളും സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Advertisement
Advertisement