ഫ്യുമിഗേഷൻ നടത്തുമ്പോൾ ജാഗ്രത പുലർത്തണം

Saturday 03 July 2021 12:57 AM IST

കൊല്ലം: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്യുമിഗേഷൻ നടത്തുമ്പോഴും പുകയ്‌ക്കൽ, ഇൻഡോർ സ്‌പേസ് സ്‌പ്രെ എന്നിവ ചെയ്യുമ്പോഴും പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുകയ്ക്കുമ്പോൾ വീടിന്റെ ജനൽ, വാതിൽ എന്നിവ തുറന്നിടണം. അലർജി, ശ്വാസം മുട്ടൽ എന്നിവയുള്ളവർ തുറസായ സ്ഥലത്തേക്ക് മാറണം. ആഹാരപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കണം. വളർത്തുമൃഗങ്ങളെ പുറത്തേക്ക് മാറ്റി കെട്ടണം. ഇലക്ട്രിക്ക്, ഗ്യാസ് ഉപകരണങ്ങൾ ഓഫാക്കിയിടണം. സ്‌പ്രേയിംഗ് കഴിഞ്ഞ് ഇരുപത് മിനിട്ട് കഴിഞ്ഞശേഷം ജനൽ, വാതിൽ എന്നിവ തുറന്നിട്ട് ഫാൻ പ്രവർത്തിപ്പിച്ച ശേഷമേ മുറികളിൽ തങ്ങാൻ പാടുള്ളൂവെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Advertisement
Advertisement