കേരളബാങ്കിലെ നിക്ഷേപം നാടിനായി ഉപയോഗിക്കും: മന്ത്രി വാസവൻ

Sunday 04 July 2021 12:00 AM IST

തിരുവനന്തപുരം: കേരള ബാങ്കിൽ വരുന്ന നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ ഉയർച്ചയ്ക്ക് വിനിയോഗിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ സഹകാരികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.

2020ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്‌കാരം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പ്രഖ്യാപിച്ചു. എട്ട് വിഭാഗങ്ങളിലായി 25 സംഘങ്ങൾ പുരസ്‌കാരത്തിന് അർഹരായി. സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘവും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്കരണത്തിന് ഇന്നവേഷൻ അവാർഡിന് പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കും, മികച്ച പ്രവർത്തനത്തിനുള്ള എക്‌സലൻസ് പുരസ്‌കാരം പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 50000, 25000 രൂപ ക്യാഷ് അവാർഡും ലഭിക്കും. ഒരു ലക്ഷം രൂപാണ് പ്രത്യേക പുരസ്‌കാരം. വിദ്യാതരംഗിണി വായ്‌പാ പദ്ധതിയുടെ ഉദ്ഘാടനവും സഹകരണ വീഥിയുടെ ജന്മദിനപതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് സഹകരണ പതാക ഉയർത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്. വി. ജോയ് എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഡി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സ​ഹ​ക​ര​ണ​ ​വ​കു​പ്പി​ന്റെ​ ​ക​ർ​മ്മ​പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹ​ക​ര​ണ​ ​ദി​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​സ​മൂ​ഹ​ത്തി​ലെ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ ​ക​ർ​മ്മ​പ​ദ്ധ​തി​ ​ആ​വി​ഷ്‌​ക​രി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​യു​വ​ജ​ന​ങ്ങ​ൾ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​രോ​ഗി​ക​ൾ,​ ​വീ​ടി​ല്ലാ​ത്ത​വ​ർ,​ ​ക​ലാ​കാ​ര​ൻ​മാ​ർ​ ​തു​ട​ങ്ങി​യ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള​ ​പ​ദ്ധ​തി​ക​ളാ​ണ് ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​സ​ഹ​ക​ര​ണ​വ​കു​പ്പി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​രും​ ​വ​ർ​ഷ​ങ്ങി​ലേ​ക്ക് ​വി​വി​ധ​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​പ്ര​ഖ്യാ​പി​ച്ചു.
ഇ​ന്ന​ലെ​ ​മു​ത​ൽ​ 2022​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​ഏ​റ്റ​വും​ ​മെ​ച്ച​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​ ​സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തെ​ ​സ​ഹ​ക​ര​ണ​ ​ദി​ന​ത്തി​ൽ​ ​കോ​പ് ​ഡേ​ ​പു​ര​സ്‌​കാ​രം​ ​ന​ൽ​കും.​ ​സ​ഹ​ക​ര​ണ​രം​ഗ​ത്ത് ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​ ​ന​ൽ​കു​ന്ന​ ​മി​ക​ച്ച​ ​സ​ഹ​കാ​രി​ക​ൾ​ക്ക് ​വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ​ ​റോ​ബ​ർ​ട്ട് ​ഓ​വ​ൻ​ ​പു​ര​സ്‌​കാ​ര​വും,​ ​വ​കു​പ്പി​ലെ​ ​മി​ക​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പു​ര​സ്‌​കാ​രം​ ​ന​ൽ​കും.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ർ​ക്ക് ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ല​ഭ്യ​മാ​ക്കു​മെ​ന്നും​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ദ്യ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.


ക​ർ​മ്മ​പ​ദ്ധ​തി​കൾ
​ ​യു​വ​സം​രം​ഭ​ക​ർ​ക്കും​ ​സേ​വ​ന​ദാ​താ​ക്ക​ൾ​ക്കു​മാ​യി​ ​പു​തി​യ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങൾ
​ ​സ്കൂ​ൾ​ ​കു​ട്ടി​ക​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ ​സാ​മ​ഗ്രി​ ​വാ​ങ്ങാ​ൻ​ ​പ​ലി​ശ​ര​ഹി​ത​ ​വാ​യ്പ​ ​ന​ൽ​കു​ന്ന​ ​വി​ദ്യാ​ത​രം​ഗി​ണി
​ ​ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​ ​സ​ഹ​കാ​രി​ക​ൾ​ക്ക് ​അ​ടി​യ​ന്തി​ര​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​മെ​മ്പ​ർ​ ​റി​ലീ​ഫ് ​ഫ​ണ്ട് ​പ​ദ്ധ​തി
​ ​പ്ര​ള​യ​ത്തി​ൽ​ ​വീ​ടു​ക​ൾ​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ​വീ​ട് ​ഉ​റ​പ്പാ​ക്കു​ന്ന​ ​കെ​യ​ർ​ഹോം​ ​പ​ദ്ധ​തി​യു​ടെ​ ​ര​ണ്ടാം​ഘ​ട്ടം​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കും.​ ​(​തൃ​ശൂ​ർ​ ​പ​ഴ​യ​ന്നൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ 1.06​ ​ഏ​ക്ക​ർ​ ​സ്ഥ​ല​ത്ത്)
​ ​ക​ലാ​കാ​ര​ൻ​മാ​ർ​ക്കും​ ​സം​ഗീ​ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും​ ​പു​തി​യ​ ​സ​ഹ​ക​ര​ണ​ ​സം​ഘം.
​ ​കോ​ട്ട​യ​ത്ത് ​അ​ക്ഷ​ര​മ്യൂ​സി​യ​വും​ ​കോ​പ​റേ​റ്റീ​വ് ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ബ്രാ​ന്റിം​ഗും
​ ​കോ​ഓ​പ്പ് ​മാ​ർ​ട്ട് ​പ​ദ്ധ​തി​ക്ക് ​കീ​ഴി​ൽ​ ​ഇ​മാ​ർ​ക്ക​റ്റിം​ഗ് ​പ്ലാ​റ്റ്‌​ഫോം
​ ​ജി​ല്ല​ക​ളി​ൽ​ ​സ​ഹ​ക​ര​ണ​ ​ച​ന്ത​കൾ
​ ​സം​സ്ഥാ​ന​ത്താ​കെ​ ​അ​ധി​കാ​ര​ ​പ​രി​ധി​യി​ലു​ള്ള​ ​നെ​ല്ല് ​സ​ഹ​ക​ര​ണ​ ​സം​ഘം
​ ​പാ​ല​ക്കാ​ട് ​റൈ​സ്മി​ൽ​ ​മാ​തൃ​ക​യി​ൽ​ ​ര​ണ്ട് ​ആ​ധു​നി​ക​ ​റൈ​സ്മി​ല്ലു​കൾ

Advertisement
Advertisement