നാളെ മുതൽ ജവാൻ വീണ്ടും

Sunday 04 July 2021 12:14 AM IST

തിരുവനന്തപുരം: സ്പിരിറ്റ് ചോർത്തി വിറ്റ സംഭവത്തെ തുടർന്ന് നിറുത്തി വച്ച ജവാൻ റമ്മിൻെറ ഉത്പാദനം തിങ്കളാഴ്ച ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സിലാണ് റം ഉത്പാദിപ്പിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ കേസിൽ പ്രതികളായതിനെത്തുടർന്നാണ് ഉത്പാദനം നിറുത്തിവച്ചത്.

പുതിയ ജനറൽ മാനേജരെയും കെമിസ്റ്റിനെയും നിയമിച്ച് തിങ്കളാഴ്ച ഉത്പാദനം ആരംഭിക്കുമെന്ന് ബെവ്‌കോ എം.ഡി യോഗേഷ് ഗുപ്ത പറഞ്ഞു. 8000 കെയ്‌സ് മദ്യമാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്.

സംസ്ഥാനത്ത് എറ്റവും ഡിമാൻറുള്ള മദ്യമാക്കി ജവാനെ മാറ്റിയത് അതിന്റെ ക്വാളിറ്റിയും വിലക്കുറവുമാണ്.

Advertisement
Advertisement